പെരുമ്പടപ്പ് സെൻ്ററിലെ കനറാ ബാങ്കിൻ്റെ എ.ടി.എം കൗണ്ടർ പൂട്ടിയിട്ട് മാസങ്ങൾ പിന്നിട്ടു; ഇടപാടുകാർ ദുരിതത്തിൽ

പെരുമ്പടപ്പ്: ആയിരക്കണക്കിന് ഇടപാടുകാർ ആശ്രയിക്കുന്ന പെരുമ്പടപ്പ് സെൻ്ററിലെ കനറാ ബാങ്കിൻ്റെ എ.ടി.എം കൗണ്ടർ അറ്റകുറ്റപണികൾക്കായി അടച്ചിട്ടിട്ട് മാസങ്ങൾ പിന്നിട്ടു. പണമെടുക്കാനെത്തുന്ന ഇടപാടുകാർ ദുരിതത്തിലായി.പെരുമ്പടപ്പിൽ ഏറ്റവും കൂടുതൽ ഇടപാടുകാരുള്ള ശാഖയാണ് കനറാ ബാങ്ക്. മേഖലയിലെ ആദ്യ ബാങ്കായതിനാൽ മിക്കവരും ആശ്രയിക്കുന്നത് കനറാ ബാങ്കിൻ്റെ എ.ടി.എമ്മിനെയാണ്.


പെരുമ്പടപ്പിൽ കനറാ ബാങ്കിന് പുറമെ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെയും, ഗ്രാമീണ ബാങ്കിൻ്റെയും എ.ടി.എം മാത്രമാണ് ഉള്ളത് .എന്നാൽ ഈ എ.ടി.എമ്മുകൾ മിക്കപ്പോഴും കാലിയാണ്. കനറാ ബാങ്കിൻ്റെ എ.ടി.എം കൗണ്ടർ പൂട്ടിയതോടെ പണമെടുക്കാനുൾപ്പെടെ നീണ്ട നിരയാണ് ബാങ്കിന് മുന്നിൽ. എ.ടി.എം കൗണ്ടർ അടച്ചിട്ടിട്ടതോടെ പണം പിൻവലിക്കാൻ കിലോമീറ്ററുകൾ ദൂരെയുള്ള ചങ്ങരംകുളത്തേക്കും പൊന്നാനിയിലേക്കും എത്തേണ്ട ഗതികേടിലാണ് ഇടപാടുകാർ





റിപ്പോര്‍ട്ട്: നൗഷാദ് പുതുപൊന്നാനി

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ്: ആയിരക്കണക്കിന് ഇടപാടുകാർ ആശ്രയിക്കുന്ന പെരുമ്പടപ്പ് സെൻ്ററിലെ കനറാ ബാങ്കിൻ്റെ എ.ടി.എം കൗണ്ടർ അറ്റകുറ്റപണികൾക്കാ...    Read More on: http://360malayalam.com/single-post.php?nid=2204
പെരുമ്പടപ്പ്: ആയിരക്കണക്കിന് ഇടപാടുകാർ ആശ്രയിക്കുന്ന പെരുമ്പടപ്പ് സെൻ്ററിലെ കനറാ ബാങ്കിൻ്റെ എ.ടി.എം കൗണ്ടർ അറ്റകുറ്റപണികൾക്കാ...    Read More on: http://360malayalam.com/single-post.php?nid=2204
പെരുമ്പടപ്പ് സെൻ്ററിലെ കനറാ ബാങ്കിൻ്റെ എ.ടി.എം കൗണ്ടർ പൂട്ടിയിട്ട് മാസങ്ങൾ പിന്നിട്ടു; ഇടപാടുകാർ ദുരിതത്തിൽ പെരുമ്പടപ്പ്: ആയിരക്കണക്കിന് ഇടപാടുകാർ ആശ്രയിക്കുന്ന പെരുമ്പടപ്പ് സെൻ്ററിലെ കനറാ ബാങ്കിൻ്റെ എ.ടി.എം കൗണ്ടർ അറ്റകുറ്റപണികൾക്കായി അടച്ചിട്ടിട്ട്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്