രാജ്യത്തെ ആദ്യ സൗരോര്‍ജ ടൂറിസ്റ്റ് മിനിയേച്ചര്‍ ട്രെയിന്‍; മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

വേളി ടൂറിസ്റ്റ് വില്ലേജിന്‍റെ സമഗ്ര വികസനത്തിന്‍റെ ഭാഗമായി നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ സൗരോര്‍ജ ടൂറിസ്റ്റ് മിനിയേച്ചര്‍ റെയില്‍വേ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി പൂര്‍ത്തീകരിച്ച അര്‍ബന്‍ പാര്‍ക്ക്, നീന്തല്‍ക്കുളം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.


കേരളത്തില്‍ ആദ്യമായാണ് ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍ പ്രകൃതിഭംഗി ട്രെയിന്‍ യാത്രയിലൂടെ ആസ്വദിക്കാനുള്ള സൗകര്യം ഒരുങ്ങുന്നത്. പത്തുകോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മിനിയേച്ചര്‍ റെയില്‍വേ സ്റ്റേഷനിലെ അധിക വൈദ്യുതി കെഎസ്ഇബിക്ക് കൈമാറും. 



മിനിയേച്ചര്‍ റെയില്‍വേയില്‍ കുട്ടികള്‍ക്കായി സോളാറില്‍ പ്രവര്‍ത്തിക്കുന്ന ടോയി ട്രെയ്ന്‍, ട്രാക്ക്, സ്റ്റേഷന്‍, സ്റ്റീല്‍ ബ്രിഡ്ജ് എന്നിവയാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് കിലോമീറ്ററോളം  യാത്രചെയ്യാവുന്ന മിനിയേച്ചര്‍ ട്രെയിനിന്‍റെ മൂന്ന്  ബോഗികളിലായി 45 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും.


അഞ്ച് കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച അര്‍ബന്‍ പാര്‍ക്കില്‍ പ്രവേശന കവാടം, ആംഫി തിയേറ്റര്‍, നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, സ്ട്രീറ്റ് ലൈറ്റ്, സ്ട്രീറ്റ് ഫര്‍ണിച്ചര്‍, വൈദ്യുതീകരണം, ചുറ്റുമതില്‍, ലാന്‍ഡ്സ്കേപ്പിംഗ്, കുട്ടികളുടെ കളിസ്ഥലം എന്നിവയാണ് സജ്ജമാക്കിയിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് ഈ രണ്ടു പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്.


രണ്ടര കോടി രൂപ ചെലവിട്ടാണ് നീന്തല്‍ക്കുളവും പാര്‍ക്കും വികസിപ്പിച്ചിരിക്കുന്നത്. ലാന്‍ഡ്സ്കേപ്പിംഗ്, ടിക്കറ്റ് കൗണ്ടര്‍, കഫറ്റീരിയ, ആംഫിതിയേറ്റര്‍, കുളത്തിന്‍റെ നവീകരണം, ചുറ്റുമതില്‍, ഡ്രെയിനേജ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഡബ്ല്യുഎപിസിഒഎസ് ലിമിറ്റഡാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്.

 

ടൂറിസം-സഹകരണ-ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായ ചടങ്ങിൽ വി.എസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ ശ്രീ കെ.ശ്രീകുമാര്‍, കെടിഡിസി ചെയര്‍മാന്‍ ശ്രീ എം.വിജയകുമാര്‍ എന്നിവര്‍  മുഖ്യാതിഥികളായി. ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാല കിരണ്‍ ഐഎഎസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടൂറിസം സെക്രട്ടറി  റാണി ജോര്‍ജ് ഐഎഎസ് ,  ജോയിന്‍റ് ഡയറക്ടര്‍  കെ രാജ്കുമാര്‍ , ടൂര്‍ഫെഡ് ചെര്‍മാന്‍ സി.അജയകുമാര്‍, മേരി ലില്ലി രാജാസ്, കെടിഐഎല്‍സി എംഡി കെ ജി മോഹന്‍ലാല്‍ എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

വേളി ടൂറിസ്റ്റ് വില്ലേജിന്‍റെ സമഗ്ര വികസനത്തിന്‍റെ ഭാഗമായി നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ സൗരോര്‍ജ ടൂറിസ്റ്...    Read More on: http://360malayalam.com/single-post.php?nid=2198
വേളി ടൂറിസ്റ്റ് വില്ലേജിന്‍റെ സമഗ്ര വികസനത്തിന്‍റെ ഭാഗമായി നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ സൗരോര്‍ജ ടൂറിസ്റ്...    Read More on: http://360malayalam.com/single-post.php?nid=2198
രാജ്യത്തെ ആദ്യ സൗരോര്‍ജ ടൂറിസ്റ്റ് മിനിയേച്ചര്‍ ട്രെയിന്‍; മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു വേളി ടൂറിസ്റ്റ് വില്ലേജിന്‍റെ സമഗ്ര വികസനത്തിന്‍റെ ഭാഗമായി നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ സൗരോര്‍ജ ടൂറിസ്റ്റ് മിനിയേച്ചര്‍ റെയില്‍വേ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്