സംസ്ഥാനത്ത് സ്‌കൂളുകൾ 15 മുതൽ തുറക്കാൻ തയ്യാറെന്ന് വിദ്യാഭ്യാസവകുപ്പ്; ആദ്യഘട്ടത്തിൽ 10, പ്ളസ്‌ ടു ക്ളാസുകൾക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടായേക്കും. 15 മുതൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് കാണിച്ച് വിദ്യാഭ്യാസ വകുപ്പ് സ‌ർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.സുരക്ഷിത അകലം പാലിച്ച് പ്രത്യേക ബാച്ചുകളായി തിരിച്ച് 10,12 ക്ളാസുകാർക്ക് മാത്രം സ്‌കൂളിൽ ക്ളാസ് ഉണ്ടാകും.


എന്നാൽ സംസ്ഥാനത്ത് കൊവിഡ് രോഗാവസ്ഥ പലയിടത്തും ശക്തമായി തുടരുന്നതിനാൽ ഇത്തരം ഭാഗങ്ങളിൽ ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്‌താകും ക്ളാസുകൾ ആരംഭിക്കുക. നിലവിൽ മ‌റ്റ് സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശിലും പുതുച്ചേരിയിലും മാത്രമാണ് സ്‌കൂളുകൾ തുറന്നത്. തമിഴ്നാട്ടിൽ 16ന് ക്ളാസുകൾ ആരംഭിക്കും.


ഒക്‌ടോബർ 15 മുതൽ സ്‌കൂളുകൾ തുടങ്ങാമെന്ന് കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും മിക്ക സംസ്ഥാനങ്ങളും തയ്യാറായിരുന്നില്ല. സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് ക്ളാസുകൾക്ക് പരീക്ഷകൾക്ക് മാസങ്ങൾ മാത്രം അവശേഷിക്കുന്നതിനാൽ രക്ഷകർത്താക്കളുടെ ആശങ്ക പരിഹരിക്കാനാണ് ഇവർക്ക് കൊവിഡ് സുരക്ഷ ചട്ടം പാലിച്ച് ക്ളാസ് തുടങ്ങാമെന്ന് തീരുമാനിച്ചത്. എങ്കിലും കൊവിഡ് രൂക്ഷമായ മേഖലകളിൽ ക്ളാസ് ഉണ്ടാകില്ല.







credit: keralakaumudi

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടായേക്കും. 15 മുതൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് ക...    Read More on: http://360malayalam.com/single-post.php?nid=2185
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടായേക്കും. 15 മുതൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് ക...    Read More on: http://360malayalam.com/single-post.php?nid=2185
സംസ്ഥാനത്ത് സ്‌കൂളുകൾ 15 മുതൽ തുറക്കാൻ തയ്യാറെന്ന് വിദ്യാഭ്യാസവകുപ്പ്; ആദ്യഘട്ടത്തിൽ 10, പ്ളസ്‌ ടു ക്ളാസുകൾക്ക് മാത്രം തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടായേക്കും. 15 മുതൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് കാണിച്ച് വിദ്യാഭ്യാസ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്