പുഴ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വെളിച്ചം കണ്ടു; നരണിപ്പുഴയില്‍ ഹൈമാസ്റ്റ് തെളിഞ്ഞു.

ഒരു പ്രദേശത്തിന്റെ നിരവധി നാളുകൾ നീണ്ടു നിന്ന ആഗ്രഹമാണ് ഇന്ന് സഫലീകരിക്കപ്പെട്ടത്. 'പ്രകാശിത കവലകൾ ' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ വികസന ഫണ്ട് ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റിന്റ നിർമ്മാണം നടന്നത്.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആറ്റുണ്ണിതങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു. ഇസ്മയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ  സീനാ രാജൻ അധ്യക്ഷയായി. ഗംഗാധരൻ,റഫീഖ്, ഷറഫുദ്ധീൻ, ഷിജിൽ, ഫാസിൽ, സെയ്തു പുഴക്കര തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു.

പുഴ സംരക്ഷണ സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ നിരന്തര പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്  നരണിപ്പുഴയുടെ വെല്ലുവിളികളും സാധ്യതകളും ഭരണകര്‍ത്താക്കളുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ കഴിഞ്ഞത്.

പുഴ സംരക്ഷണ സമിതി നടത്തുന്ന  ക്ലീന്‍ നരണിപ്പുഴ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനത്തിന് സ്പീക്കര്‍ എത്തിയപ്പോള്‍  നരണിപ്പുഴയുടെ ടൂറിസം സാധ്യതകള്‍ കൂടി പുഴ സംരക്ഷണ സമിതി അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഇതിതിന്റെ തുടര്‍ച്ചയായി തയ്യാറാക്കപ്പെട്ട നരണിപുഴ പനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി വിപുലമായ പദ്ധതികളാണ് നരണിപ്പുഴയില്‍ വരാന്‍ പോകുന്നത്. അതിന്റെ ആദ്യപടിയാണ് ഹൈമാസ്റ്റ് ലൈറ്റ്

ലൈറ്റ് പ്രകാശിച്ചതോടെ പുഴയോരങ്ങളിൽ മാലിന്യം തള്ളുന്നത് കുറയുമെന്നും,  വരും നാളുകളിൽ നിരീക്ഷണ ക്യാമറകൾ കൂടി സ്ഥാപിക്കുമെന്നും ഇതോടെ ഈ പ്രദേശം കൂടുതല്‍ സുരക്ഷിതവും സൗന്ദര്യമുള്ളതുമാകുമെന്നും പുഴസംരക്ഷണ സമിതി അംഗങ്ങൾ പറഞ്ഞു.

#360malayalam #360malayalamlive #latestnews

ഒരു പ്രദേശത്തിന്റെ നിരവധി നാളുകൾ നീണ്ടു നിന്ന ആഗ്രഹമാണ് ഇന്ന് സഫലീകരിക്കപ്പെട്ടത്. 'പ്രകാശിത കവലകൾ ' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി...    Read More on: http://360malayalam.com/single-post.php?nid=2175
ഒരു പ്രദേശത്തിന്റെ നിരവധി നാളുകൾ നീണ്ടു നിന്ന ആഗ്രഹമാണ് ഇന്ന് സഫലീകരിക്കപ്പെട്ടത്. 'പ്രകാശിത കവലകൾ ' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി...    Read More on: http://360malayalam.com/single-post.php?nid=2175
പുഴ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വെളിച്ചം കണ്ടു; നരണിപ്പുഴയില്‍ ഹൈമാസ്റ്റ് തെളിഞ്ഞു. ഒരു പ്രദേശത്തിന്റെ നിരവധി നാളുകൾ നീണ്ടു നിന്ന ആഗ്രഹമാണ് ഇന്ന് സഫലീകരിക്കപ്പെട്ടത്. 'പ്രകാശിത കവലകൾ ' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്