ശീതീകരിച്ച ക്ലാസ്മുറികള്‍ ഉദ്ഘാടനം ചെയ്തു

പൊതു വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നലക്ഷ്യത്തോടെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പാലപ്പെട്ടി ജി.എഫ്.യു.പി സ്കൂളിൽ നിർമ്മിച്ച ശീതീകരിച്ച സ്മാർട് ക്ലാസ്സ് മുറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണി തങ്ങൾ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത്‌ 2020-21  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

ഒന്നാം ക്ലാസ്സ് ഒന്നാന്തരം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് വിവിധ പൊതു വിദ്യാലയങ്ങളിലായി നിർമ്മിച്ച പതിനെട്ടാമത്തെ ശീതീകരിച്ച സ്മാർട് ക്ലാസ്മുറിയാണിത്.

ആധുനിക സൗകര്യങ്ങളോടുകൂടിയ ശീതീകരിച്ച  ക്ലാസ്സ് മുറിയും പ്രൊജക്ടർ, അധ്യാപകർക്ക് ക്ലാസ് എടുക്കുന്നതിനായി മൈക്ക് തുടങ്ങി ഏറെ സവിശേഷതകളുള്ള ഭൗതിക സാഹചര്യങ്ങളാണ് ഈ പൊതു വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്.

സർക്കാർ സ്കൂളിനെക്കുറിച്ചുള്ള നിർവ്വചനങ്ങൾ മാറി എന്നും ആധുനിക ശാസ്ത്ര സാങ്കേതിക കാര്യങ്ങൾ, കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉൾപ്പടെ തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്കു കൂടി ലഭ്യമാക്കി മത്സരാധിഷ്ഠിത വിദ്യാഭ്യാസ രംഗത്തേക്ക് ഉയർത്തുന്നതിനും സർക്കാർ സ്കൂൾ സങ്കൽപ്പത്തെ നവീകരിക്കുന്നതിനുമുള്ള പദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്ന്  പി.എം. ആറ്റുണ്ണി തങ്ങൾ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്തംഗം അസീസ് കൊടിക്കുത്തി  അദ്ധ്യക്ഷത വഹിച്ച   ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് ആലുങ്ങൽ മുഖ്യാഥിതിയായി. ഹെഡ് മാസ്റ്റർ കോയ സ്വാഗതവും പി.ടി.എ പ്രസിഡന്റ് പി.കെ. അബ്ദുള്ള നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

പൊതു വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നലക്ഷ്യത്തോടെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായ...    Read More on: http://360malayalam.com/single-post.php?nid=2159
പൊതു വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നലക്ഷ്യത്തോടെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായ...    Read More on: http://360malayalam.com/single-post.php?nid=2159
ശീതീകരിച്ച ക്ലാസ്മുറികള്‍ ഉദ്ഘാടനം ചെയ്തു പൊതു വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നലക്ഷ്യത്തോടെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പാലപ്പെട്ടി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്