ശോഭ കൊളുത്തിയ കലാപതിരി കത്തിപടരുന്നു: ബിജെപിയില്‍ ശോഭ അനുകൂലികളുടെ കൂട്ട രാജി. ശോഭയും പാര്‍ട്ടി വിട്ടേക്കും

ശോഭയുടെ പരാമര്‍ശത്തിന് പിന്നാലെ പാര്‍ട്ടിയില്‍ കൂട്ടരാജി; ശോഭ സുരേന്ദ്രന്‍ ബിജെപി വിട്ടേക്കുമെന്ന് സൂചന

നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിട്ട് പോവുകയാണെന്ന ശോഭ സുരേന്ദ്രന്റെ പരാമര്‍ശത്തെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ ചൂടാറും മുന്നേ പാലക്കാട് ജില്ലയില്‍ ശോഭ അനുകൂലികളുടെ കൂട്ടരാജി.

ഒപ്പം ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വിടുകയോ സമാന്തര സഘടന രൂപീകരണത്തിലൂടെ പ്രവര്‍ത്തന രീതി മാറ്റുകയോ ചെയ്യുമെന്ന ചര്‍ച്ചകളും സജീവമാകുന്നു. ആലത്തൂര്‍ നിയോജക മണ്ഢലം വൈസ് പ്രസിഡന്റും ,മുന്‍ ജില്ലാ കമ്മറ്റി അംഗവുമായ എല്‍ പ്രകാശിനി, ഒബിസി മോര്‍ച്ച നിയോജക മണ്ഡലം ട്രഷറര്‍ കെ.നാരായണന്‍, മുഖ്യശിക്ഷക് ആയിരുന്ന എന്‍ വിഷ്ണു എന്നിവരാണ് ബിജെപി വിട്ടിറങ്ങിയത്.

ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാര്‍ട്ടിയില്‍ ലഭിക്കില്ലെന്ന് എല്‍ പ്രകാശിനി പറഞ്ഞു. പ്രാദേശിക തലത്തില്‍ വരെ ബിജെപി നേതാക്കള്‍ വന്‍ അഴിമതി നടത്തുകയാണെന്നും വന്‍കിടകാരില്‍ നിന്നും പണം വാങ്ങി ജനകീയ സമരത്തില്‍ വരെ ഒത്തുതീര്‍പ്പ് നടത്തുകയാണെന്നും രാജിവെച്ചവര്‍ കുറ്റപ്പെടുത്തി.

വരും ദിവസങ്ങളില്‍ ശോഭാ അനുകൂലികളായ കൂടുതല്‍ പേര്‍ ബിജെപിയില്‍ നിന്ന് രാജിവെയ്ക്കുമെന്ന് സൂചനകളുണ്ട്. ദേശീയ നിര്‍വാഹക സമിതി അംഗമായ തന്നെ സംസ്ഥാന തലത്തിലേക്ക് താഴ്ത്തിയെന്നും പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയതെന്നും ആരോപിച്ച് ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിനോടുള്ള അതൃപ്തി ശോഭ സുരേന്ദ്രന്‍ പരസ്യമാക്കിയതോടെ ബിജെപിയില്‍ പൊട്ടിത്തെറി രൂക്ഷമാവുകയാണ്.

സംസ്ഥാന പുനഃസംഘടനയില്‍ അതൃപ്തിയുള്ള നേതാക്കളെ ഒപ്പം നിര്‍ത്തുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്ത് കൊണ്ടാണ് പൊതുരംഗത്ത് ഇപ്പോള്‍ പ്രത്യക്ഷപ്പെടാത്തത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ല. ആരുടേയും വിഴുപ്പലക്കാന്‍ ഇല്ല. പൊതു രംഗത്ത് തുടരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പുതിയ അധ്യക്ഷനും ഭാരവാഹികളും സ്ഥാനം ഏറ്റതോടെ പാര്‍ട്ടിയുടെ കീഴ് വഴക്കങ്ങള്‍ മാറി. പാര്‍ട്ടി കീഴ് വഴക്കങ്ങള്‍ ലംഘിച്ചു കൊണ്ടാണ് ദേശീയ നിര്‍വാഹക സമിതി അംഗമായ തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താഴ്ത്തിയതെന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

#360malayalam #360malayalamlive #latestnews

സംസ്ഥാന പുനഃസംഘടനയില്‍ അതൃപ്തിയുള്ള നേതാക്കളെ ഒപ്പം നിര്‍ത്തും. ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ല. ആരുടേയും വിഴുപ്പലക്കാന്‍ ഇല്ല. പ...    Read More on: http://360malayalam.com/single-post.php?nid=2148
സംസ്ഥാന പുനഃസംഘടനയില്‍ അതൃപ്തിയുള്ള നേതാക്കളെ ഒപ്പം നിര്‍ത്തും. ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ല. ആരുടേയും വിഴുപ്പലക്കാന്‍ ഇല്ല. പ...    Read More on: http://360malayalam.com/single-post.php?nid=2148
ശോഭ കൊളുത്തിയ കലാപതിരി കത്തിപടരുന്നു: ബിജെപിയില്‍ ശോഭ അനുകൂലികളുടെ കൂട്ട രാജി. ശോഭയും പാര്‍ട്ടി വിട്ടേക്കും സംസ്ഥാന പുനഃസംഘടനയില്‍ അതൃപ്തിയുള്ള നേതാക്കളെ ഒപ്പം നിര്‍ത്തും. ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ല. ആരുടേയും വിഴുപ്പലക്കാന്‍ ഇല്ല. പൊതു രംഗത്ത് തുടരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പ്രാദേശിക തലത്തില്‍ വരെ ബിജെപി നേതാക്കള്‍ വന്‍ അഴിമതി നടത്തുകയാണെന്നും വന്‍കിടകാരില്‍ നിന്നും പണം വാങ്ങി ജനകീയ സമരത്തില്‍ വരെ ഒത്തുതീര്‍പ്പ് നടത്തുകയാണെന്നും രാജിവെച്ചവര്‍ കുറ്റപ്പെടുത്തി. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാര്‍ട്ടിയില്‍ ലഭിക്കില്ലെന്ന്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്