450 സ്‌നേഹ ഭവനങ്ങള്‍ കൈമാറി

പെരിന്തല്‍മണ്ണ നഗരസഭയുടെ രജതജൂബിലി പദ്ധതിയുടെ ഭാഗമായുള്ള  വികസന പദ്ധതികളില്‍  600 എസ്. സി. കുടുബങ്ങള്‍ക്ക് നഗരസഭ നിര്‍മിച്ചു കൈമാറുന്ന ഭവനങ്ങളില്‍ പണി പൂര്‍ത്തിയായ 450 ഭവനങ്ങളുടെ കൈമാറ്റം പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് എസ്.സി.മ്പൂര്‍ണ്ണ ഭവന പദ്ധതി തയ്യാറാക്കിയത്.

  കുടുംബശ്രീ സംരംഭക ഗ്രൂപ്പായ മാലാഖ സൊല്യൂഷനാണ് ഭവനങ്ങളുടെ നിര്‍മാണത്തിന്  നേതൃത്വം നല്‍കിയത്. നഗരസഭയില്‍ നിന്നും നല്‍കുന്ന ലൈഫ് മിഷന്‍ വിഹിതമായ നാലുലക്ഷം, തൊഴിലുറപ്പ് വിഹിതമായ 25000 രൂപ, ശുചിത്വമിഷന്‍ വിഹിതമായ 15,000 രൂപ എന്നിവയടക്കം 4.40 ലക്ഷം രൂപ ചെലവിലാണ് നഗരസഭ ഭവനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

നാലുലക്ഷത്തി നാല്‍പതിനായിരം രൂപയില്‍ 500 സ്‌ക്വയര്‍ ഫീറ്റ് ഭവനമാണ് ഗ്രൂപ്പ് നിര്‍മിച്ച് നല്‍കുന്നത്. 600 സ്‌ക്വയര്‍ ഫീറ്റ് വീട് വേണ്ടവര്‍ ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം രൂപ കൂടി സംരംഭക ഗ്രൂപ്പിന് നല്‍കണം. 2019 ജനുവരിയിൽ   നിര്‍മ്മാണം ആരംഭിച്ച 600 ഭവനങ്ങളിലെ  450 ഭവനങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയായിരിക്കുന്നത്. ബാക്കി 150 വീടുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഡിസംബറോടെ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.  

ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലിം അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.സി മൊയ്തീന്‍ കുട്ടി, ശോഭന ടീച്ചര്‍,  നഗരസഭ സെക്രട്ടറി എസ്.അബ്ദുല്‍ സജിം. ഓവര്‍സിയര്‍ കെ.കുഞ്ഞാലന്‍, പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍, ഷാന്‍സി നന്ദകുമാര്‍, ജയന്‍ മഠത്തില്‍, എം.പ്രേമലത, ചമയം വാപ്പു എന്നിവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പെരിന്തല്‍മണ്ണ നഗരസഭയുടെ രജതജൂബിലി പദ്ധതിയുടെ ഭാഗമായുള്ള വികസന പദ്ധതികളില്‍ 600 എസ്. സി. കുടുബങ്ങള്‍ക്ക് നഗരസഭ നിര്‍മിച്ചു കൈമാറ...    Read More on: http://360malayalam.com/single-post.php?nid=2111
പെരിന്തല്‍മണ്ണ നഗരസഭയുടെ രജതജൂബിലി പദ്ധതിയുടെ ഭാഗമായുള്ള വികസന പദ്ധതികളില്‍ 600 എസ്. സി. കുടുബങ്ങള്‍ക്ക് നഗരസഭ നിര്‍മിച്ചു കൈമാറ...    Read More on: http://360malayalam.com/single-post.php?nid=2111
450 സ്‌നേഹ ഭവനങ്ങള്‍ കൈമാറി പെരിന്തല്‍മണ്ണ നഗരസഭയുടെ രജതജൂബിലി പദ്ധതിയുടെ ഭാഗമായുള്ള വികസന പദ്ധതികളില്‍ 600 എസ്. സി. കുടുബങ്ങള്‍ക്ക് നഗരസഭ നിര്‍മിച്ചു കൈമാറുന്ന ഭവനങ്ങളില്‍ പണി പൂര്‍ത്തിയായ 450 ഭവനങ്ങളുടെ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്