ഗോമാതാവിനെ വധിക്കുന്നവരെ ജയിലിൽ അടക്കണം എന്ന്‌ യോഗി ആദിത്യനാഥ്

ഗോവധ നിരോധന നിയമം UP യിൽ ദുരുപയോഗം ചെയ്യുന്നു എന്ന ഹൈക്കോടതി നിരീക്ഷണത്തിൽ പിന്നാലെ പശുക്കളെ കൊല്ലുന്നവരെ ജയിലിൽ അടക്കണം എന്നു ആവർത്തിച്ചു പറഞ്ഞു ഉത്തർപ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

"പശുക്കളെ രക്ഷിക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധനാണ്. പശുക്കളെ കൊല്ലുന്നവരെ ജയിലില്‍ അടയ്ക്കുക തന്നെ ചെയ്യും. പശുക്കള്‍ക്കായി എല്ലാ ജില്ലകളിലും ഗോശാലകള്‍ സ്ഥാപിക്കും. പശുക്കളെ സംരക്ഷിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്." എന്നു യോഗി ആദിത്യനാഥ് പറഞ്ഞു. നവംബർ 3 ഇന് നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന റാലിയിൽ ആണ് അദ്ദേഹം കോടതി നീരീക്ഷണത്തിന് എതിരെ വിമർശിച്ചത്. 


എവിടെ നിന്ന് എന്ത് മാംസം പിടിച്ചാലും പരിശോധിക്കുക പോലും ചെയ്യാതെ പശുവിറച്ചിയാണെന്ന നിഗമനത്തില്‍ എത്തുന്ന പതിവ് യു.പിയിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഗോവധത്തിന്റെ പേരിൽ അറസ്റ്റിലായ റഹിമുദ്ദീന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഗോവധ നിരോധന നിയമം ദുരുപയോഗപ്പെടുത്തുന്നുവെന്ന് നിരീക്ഷിച്ചത്. തന്റെ പേര് എഫ്.ഐ ആറിൽ ഇല്ലാതെ ഇരുന്നിട്ടും തന്നെ ഒരുമാസമായി ജയിലിൽ അടച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് റഹിമുദ്ദീൻ കോടതിയെ സമീപിച്ചത്. 


മിക്ക കേസുകളിലും മാംസം വിദഗ്ധ പരിശോധനക്ക് അയക്കുന്നില്ല. ചെയ്യാത്ത കുറ്റത്തിന് നിരപരാധികള്‍ ജയിലില്‍ അടയ്ക്കപ്പെടുന്നുവെന്നും കോടതി പറഞ്ഞു.

മാത്രമല്ല പിടിച്ചെടുത്ത പശുക്കളെയും വളർത്തു പശുക്കളെയും റോഡിൽ വിടുകയാണെന്നും അവ അലഞ്ഞു തിരിഞ്ഞു ഗതാഗതകുരുക്കുകൾ ഉണ്ടാകുന്നത് സർവ്വസാധാരണമായിട്ടുണ്ട് അഭകടകൾക്കും അവ വഴി ഒരുക്കുന്നു. തിരിച്ചെടുക്കുന്ന പശുക്കൾ പിന്നീട് എങ്ങോട്ട് പോകുന്നു എന്നതിനെ കുറിച്ചും ഒരു കണക്കും ഇല്ല എന്നു കോടതി ചൂണ്ടിക്കാണിച്ചു.

#360malayalam #360malayalamlive #latestnews

ഗോവധ നിരോധന നിയമം UP യിൽ ദുരുപയോഗം ചെയ്യുന്നു എന്ന ഹൈക്കോടതി നിരീക്ഷണത്തിൽ പിന്നാലെ പശുക്കളെ കൊല്ലുന്നവരെ ജയിലിൽ അടക്കണം എന്നു ആ...    Read More on: http://360malayalam.com/single-post.php?nid=2101
ഗോവധ നിരോധന നിയമം UP യിൽ ദുരുപയോഗം ചെയ്യുന്നു എന്ന ഹൈക്കോടതി നിരീക്ഷണത്തിൽ പിന്നാലെ പശുക്കളെ കൊല്ലുന്നവരെ ജയിലിൽ അടക്കണം എന്നു ആ...    Read More on: http://360malayalam.com/single-post.php?nid=2101
ഗോമാതാവിനെ വധിക്കുന്നവരെ ജയിലിൽ അടക്കണം എന്ന്‌ യോഗി ആദിത്യനാഥ് ഗോവധ നിരോധന നിയമം UP യിൽ ദുരുപയോഗം ചെയ്യുന്നു എന്ന ഹൈക്കോടതി നിരീക്ഷണത്തിൽ പിന്നാലെ പശുക്കളെ കൊല്ലുന്നവരെ ജയിലിൽ അടക്കണം എന്നു ആവർത്തിച്ചു പറഞ്ഞു ഉത്തർപ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.പശുക്കളെ രക്ഷിക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധനാണ്. പശുക്കളെ കൊല്ലുന്നവരെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്