നമ്മുക്കൊരുക്കാം അവര്‍ പഠിക്കട്ടെ,,, സ്പെക്ട്രം സ്പെഷ്യല്‍ സ്കൂളിന് പുതിയ ബസ്സ്

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായി മാറഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്പെക്ട്രം സ്പെഷ്യല്‍ സ്കൂളിന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പുതിയ ബസ്സ് അനുവദിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം.ആറ്റുണ്ണിതങ്ങള്‍ ഫ്ലാഗ് ഓഫ് നിർവഹിച്ചു

ബ്ലോക്ക് പഞ്ചായത്തിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ജില്ലാ കുടുംബശ്രീ മിഷന്‍ അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ യാത്രാ സൌകര്യത്തിനായി പുതിയ ബസ്സ് അനുവദിച്ചത്.  

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി 2004 ലാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സ്പെക്ട്രം സ്പെഷ്യല്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. നിലവില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തില്‍പ്പെട്ട 115 കുട്ടികളും അവരെ പരിചരിക്കുന്നതിന് 14 അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് കൂടുതല്‍ സൌകര്യത്തിനായി  പുതിയ ബസ്സ് അനുവദിച്ചത്.  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി സ്കൂളിലെ മുഴുവന്‍ ക്ലാസ്സ് മുറികളും ശീതികരിച്ച് ഹൈടെക്ക് നിലവാരത്തിലേക്ക് ഉയര്‍ത്തിയതിനു പിന്നാലെയാണ്  ബ്ലോക്ക് പഞ്ചായത്ത് പുതിയ ബസ്സ് അനുവദിച്ചത്.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുബൈദ.ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്മാരായ ഇ.വി.അബ്ദുട്ടി, അനിത ദിനേശന്‍, ശോഭന.കെ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പുഷ്പ കൈപ്പട, ഖദീജമൂത്തേടത്ത്, കെ.കെ.ബാലന്‍, ജമീല മുഹമ്മദ്, അസീസ് കൊടികുത്തി, ശശിധരന്‍.എം.പി, ബി.ഡി.ഒ ഉഷാദേവി.എ.പി, സ്പെക്ട്രം സ്പെഷ്യല്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ആയിഷമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായി മാറഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്പെക്ട്രം സ്പെഷ്യല്‍ സ്...    Read More on: http://360malayalam.com/single-post.php?nid=2100
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായി മാറഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്പെക്ട്രം സ്പെഷ്യല്‍ സ്...    Read More on: http://360malayalam.com/single-post.php?nid=2100
നമ്മുക്കൊരുക്കാം അവര്‍ പഠിക്കട്ടെ,,, സ്പെക്ട്രം സ്പെഷ്യല്‍ സ്കൂളിന് പുതിയ ബസ്സ് ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായി മാറഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്പെക്ട്രം സ്പെഷ്യല്‍ സ്കൂളിന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പുതിയ ബസ്സ് അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്തിന്‍റെ അഭ്യര്‍ത്ഥന പ്രകാരം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്