സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗം; ആവശ്യമെങ്കില്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോഴും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ പൊതു അഭിപ്രായം. ഏതെങ്കിലും ഘട്ടത്തില്‍ ആവശ്യമായി വന്നാല്‍ അപ്പോള്‍ ആലോചിക്കാമെന്നും ഈ ആഴ്ചയില്‍ ലോക് ഡൗണ്‍ വേണ്ടെന്നാണ് തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന് എല്ലാകക്ഷി നേതാക്കളും പൂര്‍ണപിന്തുണ അറിയിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.


സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികളാണ് ഇപ്പോള്‍ ലോക്ക് ഡൗണ്‍ വേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടികളുടെ നിലപാടിനോട് യോജിപ്പ് അറിയിച്ചു. പ്രാദേശികമായി ജനങ്ങളെ സഹകരിപ്പിച്ച് കോവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രണം കടുപ്പിക്കുകയാണ് വേണ്ടതെന്ന വിലയിരുത്തലിനാണ് യോഗത്തില്‍ പ്രാമുഖ്യമുണ്ടായത്.


കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ വേണമെന്നാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നത്. വി.എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ മന്ത്രിസഭയിലെ ചില അംഗങ്ങളും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്. എന്നാല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ എതിരഭിപ്രായവും ശക്തമാണ്.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഗുണം ചെയ്യില്ലെന്നും പ്രാദേശികമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് വേണ്ടതെന്നുമായിരുന്നു സി.പി.എം അഭിപ്രായപ്പെട്ടത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ജനങ്ങള്‍ക്കു പലവിധത്തിലും ബുദ്ധിമുട്ടുണ്ടാക്കും. അതു കണക്കിലെടുക്കണം.

സമ്പൂര്‍ണ ലോക്ക് ഡൗണിനെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=210
...    Read More on: http://360malayalam.com/single-post.php?nid=210
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗം; ആവശ്യമെങ്കില്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്