സമാനതകളില്ലാത്ത സഹകരണത്തിന് സ്റ്റേഷൻ പരിധിയിലെ പൊതുജനങ്ങൾക്കും, വ്യാപാരി വ്യവസായി സുഹൃത്തുക്കൾക്കും പെരുമ്പടപ്പ് പോലീസ് ഇൻസ്പെക്ടറുടെ അഭിനന്ദന കുറിപ്പ്..


നമ്മുടെ പ്രദേശത്തിന്റെ ചരിത്രത്തിൽ എന്നല്ല ലോക ചരിത്രത്തിൽ തന്നെ സമാനതകൾ ഇല്ലാത്ത സാഹചര്യങ്ങളിലൂടെ ആണ് ഇന്ന് നമ്മൾ സഞ്ചരിക്കുന്നത്.Covid -19 എന്ന പകർച്ചവ്യാധിയെ നേരിടുന്ന രംഗത്ത് കേരളത്തിലെ ആരോഗ്യ,റവന്യു,പഞ്ചായത്ത്  അധികൃതർക്ക് ഒപ്പം മുന്നണി പോരാളികൾ ആയി നിലായുറപ്പിച്ചവർ ആണ് കേരള പോലീസ് സേന എന്ന് നിങ്ങള്ക് എല്ലാവർക്കും അറിവുള്ളതാണല്ലോ.....

അദൃശ്യനായ ഈ ശത്രുവിന് എതിരെ ആയുധം ഇല്ലാതെ പൊരുതേണ്ടി വരുന്ന ഈ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് ഇതിന്റെ ഭീഷണിയിൽ നിന്നും മുക്തി നേടാൻ ഉള്ള ഏക പോംവഴി..അത് കൊണ്ട് തന്നെ ഈ രോഗ വ്യാപന ഭീഷണി ഉള്ള മേഖലകളെ മറ്റ് മേഖലകളിൽ നിന്നും വേർതിരിച്ച് നിർത്തുന്നതിന്റെ ഭാഗമായി ചില സ്ഥലങ്ങളിൽ പോലീസിന് ബാരിക്കേഡുകൾ സ്ഥാപിക്കേണ്ടി വന്നു. എന്നാലും അവശ്യ സേവനങ്ങൾക്കായി ഇൗ മേഖലകളിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോവുന്നതിനുംം വേണ്ടി വ്യക്തമായ വഴികൾ തുറന്നിട്ട് കൊണ്ട് ആണ് ഇത് സ്ഥാപിച്ചത്..അത് മൂലം ചിലപ്പോൾ ലക്ഷ്യസ്ഥാനത്ത് എത്താൻ  രണ്ടോ മൂന്നോ കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ട സ്ഥിതി ഉണ്ടായിട്ട് ഉണ്ടാവാം. ലോക്ഡൗൺ നിയമം ലംഘിച്ച് എത്തുന്ന മുഴുവൻ പേരെയും വിവിധ പോലീസ് ചെക്കിങ് പോയിന്റുകളിൽ നിന്നും തിരിച്ച് അയച്ചിട്ടുണ്ട്. എന്നാൽ സാധാരണക്കാരെ തിരിച്ചയച്ചപ്പോൾ വാർത്ത ആവാതെ ഇരിക്കുകയും ചിലരെ തിരിച്ച് അയച്ചപ്പോൾ അത് വാർത്തയാവുകയും ചെയ്തു.ഇതിൽ നിന്നും പെരുമ്പടപ്പ് പോലീസ് ഒരാളോടും  ഒരു ശതമാനം പോലും പക്ഷപാതം കാണിക്കാതെ ആണ് കർത്തവ്യം നിർവഹിച്ചിട്ടുള്ളത് എന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണ്.രോഗ വ്യാപനം തടയാൻ എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ച് മുഖം നോക്കാതെ ഉള്ള നടപടിയാണ് പെരുമ്പടപ്പ് പോലീസ് സ്വീകരിച്ചിട്ടുള്ളത്.അത് കൊണ്ട് തന്നെ ആണ് സാധാരണക്കാരനെ തിരിച്ച് അയച്ചപ്പോൾ വാർത്ത ആവാതെ ഇരുന്നതും ചിലരെ തിരിച്ച് അയച്ചപ്പോൾ അവർ ദുഷ് പ്രചാരണങ്ങൾ നടത്തിയതും..

എന്നാൽ അത്തരം പ്രചാരണങ്ങൾ അത്യവശ്യങ്ങൾക് അല്ലാതെ പുറത്തിറങ്ങാതെ ഇരിക്കുന്നതിനും ലോക് ഡൗൺ നിയമങ്ങൾ ലംഘിക്കാതെ ഇരിക്കാനും വലിയ അളവോളം സഹായകരമായിട്ടുണ്ട് എന്ന് നന്ദി പൂർവ്വം സ്മരിക്കുന്നു.👏👏👏🤝ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന നിർദേശങ്ങൾ പാലിക്കുന്നതിൽ സമാനതകൾ ഇല്ലാത്ത സഹകരണമാണ് പ്രദേശത്തെ സ്നേഹ നിധികളായ ജനങ്ങൾ നൽകിയത് എന്ന കാര്യത്തിൽ രണ്ട് അഭിപ്രായം ഉണ്ടാകും എന്ന് തോന്നുന്നില്ല.

ഇത് എന്ത് കൊണ്ടും ശ്ലാഘനീയമാണ്....അത് പോലെ പ്രത്യേകം അഭിനന്ദനം അർഹിക്കുന്ന വിഭാഗമാണ് പ്രദേശത്തെ നല്ലവരായ വ്യാപാരി വ്യവസായി സുഹൃത്തുക്കൾ ,കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെ യും കയങ്ങൾ നീന്തിക്കയറുമ്പോഴും സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരുടെ നിർദ്ദേശങ്ങൾ എല്ലാം കൃത്യമായി പാലിച്ചവർ ആണ് നിങ്ങൾ...🤝🤝🤝

മരുഭൂമിയിലെ മരുപച്ച തേടിപ്പോയ പ്രവാസികളുടെ സ്വപ്നങ്ങൾക്ക് മങ്ങൽ ഏൽകുമ്പോഴും ഇൗ നാടിന്റെ നട്ടെല്ലായി നില കൊള്ളുന്ന വ്യാപാരി വ്യവസായി സുഹൃത്തുക്കളുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും അറിയാഞ്ഞിട്ട് അല്ല ബന്ധപ്പെട്ട അധികൃതർ പല ഉത്തരവുകളും പുറപ്പെടുവച്ചിട്ടുള്ളത്‌ . രോഗവ്യപനം തടയാൻ  ഇത് അല്ലാതെമറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാൽ ആണ് ഇത്തരം ഉത്തരവുകൾ അധികൃതർക്ക് പുറപ്പെടു വിക്കേണ്ടി വന്നത് എന്ന കാര്യം ഇവിടെ ഞാൻ ഓർമ്മിപ്പിക്കട്ടെ... ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങളും ഉത്തരവുകളും യഥാസമയം പൊതു ജനങ്ങളിൽ എത്തിക്കുന്നതിനും അവർക്ക് മതിയായ അവബോധം സൃഷ്ടിക്കുന്നതിനും ജന പ്രതിനിധികളും മാധ്യമ സുഹൃത്തുക്കളും നടത്തുന്ന അശ്രാന്ത പരിശ്രമം പ്രത്യേകം പരാമർശിക്കേണ്ടതാണ്‌.🤝👏👏👏

എപ്പോഴും സമൂഹ നന്മ മുൻനിർത്തി മാത്രമേ പെരുമ്പടപ്പ് പോലീസ് ഇത് വരെ പ്രവർത്തിച്ചിട്ടുള്ളൂ.കാര്യങ്ങളുടെ പ്രകടനപരതയേക്കാൾ അടിസ്ഥാന പരപരമായ  മാറ്റത്തിന് ആണ് പെരുമ്പടപ്പ് പോലീസ് എന്നും മുൻഗണന നൽകിയിട്ടുള്ളത്  നിയമാനുസൃതമായ കൃത്യ നിർവഹണത്തിനിടയിൽ ചിലർക്ക് അനിഷ്ടമായത് സംഭവചിട്ടുണ്ടാകാo.

ജനങ്ങളുടെ സമാനതകൾ ഇല്ലാത്ത സഹകരണം കൊണ്ട് മാത്രം ആണ് നമുക്ക് താൽകാലികമായി  ഇൗ രോഗ വ്യാപനതെ അതിജീവിക്കാൻ കഴിഞ്ഞത്.ഇനി നമുക്ക് വേണ്ടത് ജാഗ്രത കൈവിടാത്ത ജീവിത ശൈലിയാണ്.അത് ഒന്ന് കൊണ്ട് മാത്രമേ നമുക്ക് ഇൗ രോഗത്തിന്റെ വ്യാപനതെ എന്നെന്നേക്കുമായി  അതിജീവിക്കാൻ കഴിയൂ..ഇനിയും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു..നന്ദി.....നമസ്കാരം...🙏🙏🙏

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=209
...    Read More on: http://360malayalam.com/single-post.php?nid=209
സമാനതകളില്ലാത്ത സഹകരണത്തിന് സ്റ്റേഷൻ പരിധിയിലെ പൊതുജനങ്ങൾക്കും, വ്യാപാരി വ്യവസായി സുഹൃത്തുക്കൾക്കും പെരുമ്പടപ്പ് പോലീസ് ഇൻസ്പെക്ടറുടെ അഭിനന്ദന കുറിപ്പ്.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്