എടപ്പാൾ ടൗണിൽ വാഹനത്തിരക്കിന് കുറവില്ല

എടപ്പാൾ: ആറാം തവണയും കൺടെയ്ൻമെന്റ് സോണാക്കിയ എടപ്പാൾ ടൗണിൽ കടകളടഞ്ഞെങ്കിലും വാഹനത്തിരക്കിന് കുറവില്ല. സാധാരണ ദിവസങ്ങളെപ്പോലെ തന്നെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു രാവിലെമുതൽതന്നെ. തിങ്കളാഴ്ച രണ്ടു മണിമുതലാണ് എടപ്പാൾ ഗ്രാമപ്പഞ്ചായത്തിലെ 19 വാർഡുകളും വട്ടംകുളത്തെ നാലെണ്ണമൊഴികെയുള്ള വാർഡുകളും കൺടെയ്ൻമെന്റ് സോണാക്കിയത്. ഇരുചക്ര-മുച്ചക്ര വാഹനങ്ങളും കാറുകളും ലോറികളും ബസുകളുമെല്ലാം സാധാരണപോലെ നിരത്തിലിറങ്ങി. ചൊവ്വാഴ്ചയും നിരത്തിൽ ഇതേ അവസ്ഥ തന്നെയായിരുന്നു. നിയന്ത്രണം പാലിക്കുന്നത് നോക്കാനുള്ള പരിശോധനകളും കാര്യമായൊന്നുമുണ്ടായില്ല. അടിക്കടി നിയന്ത്രണം വന്നതോടെ ജനങ്ങൾക്കും അധികൃതർക്കും ജാഗ്രത കുറഞ്ഞിട്ടുണ്ട്. അത്യാവശ്യ സാധനവിൽപന കേന്ദ്രങ്ങളൊഴികെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ പരിശോധനയും പിഴയിടീക്കലും നടക്കുന്നുണ്ട്.


#360malayalam #360malayalamlive #latestnews

എടപ്പാൾ: ആറാം തവണയും കൺടെയ്ൻമെന്റ് സോണാക്കിയ എടപ്പാൾ ടൗണിൽ കടകളടഞ്ഞെങ്കിലും വാഹനത്തിരക്കിന്......    Read More on: http://360malayalam.com/single-post.php?nid=2089
എടപ്പാൾ: ആറാം തവണയും കൺടെയ്ൻമെന്റ് സോണാക്കിയ എടപ്പാൾ ടൗണിൽ കടകളടഞ്ഞെങ്കിലും വാഹനത്തിരക്കിന്......    Read More on: http://360malayalam.com/single-post.php?nid=2089
എടപ്പാൾ ടൗണിൽ വാഹനത്തിരക്കിന് കുറവില്ല എടപ്പാൾ: ആറാം തവണയും കൺടെയ്ൻമെന്റ് സോണാക്കിയ എടപ്പാൾ ടൗണിൽ കടകളടഞ്ഞെങ്കിലും വാഹനത്തിരക്കിന്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്