വ്യാപാരികൾ മുഖ്യമന്ത്രിക്ക് പരാതി അയച്ചു

എടപ്പാൾ: പട്ടണം അടിക്കടി കൺടെയ്ൻമെന്റ് സോണാക്കുന്നതിനെതിരേ പ്രതിഷേധവുമായി വ്യാപാരികൾ മുഖ്യമന്ത്രിക്ക് പരാതിയയച്ചു. പഞ്ചായത്തിൽ പല വാർഡുകളിലും രോഗികൾ തന്നെയില്ലാതിരുന്നിട്ടും നിയന്ത്രണം ഏർപ്പെടുത്തുകയാണ്. ഏഴുമാസത്തിനിടയിൽ ആറു തവണ നിയന്ത്രണമേർപ്പെടുത്തിയതിനാൽ 110 ദിവസവും ടൗൺ അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഇ. പ്രകാശ് പറഞ്ഞു. പല സ്ഥാപനങ്ങളും പൂട്ടി. പലരും പട്ടിണിയിലും കടക്കെണിയിലുമാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സമരരംഗത്തിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു.

#360malayalam #360malayalamlive #latestnews

എടപ്പാൾ: പട്ടണം അടിക്കടി കൺടെയ്ൻമെന്റ് സോണാക്കുന്നതിനെതിരേ പ്രതിഷേധവുമായി വ്യാപാരികൾ......    Read More on: http://360malayalam.com/single-post.php?nid=2088
എടപ്പാൾ: പട്ടണം അടിക്കടി കൺടെയ്ൻമെന്റ് സോണാക്കുന്നതിനെതിരേ പ്രതിഷേധവുമായി വ്യാപാരികൾ......    Read More on: http://360malayalam.com/single-post.php?nid=2088
വ്യാപാരികൾ മുഖ്യമന്ത്രിക്ക് പരാതി അയച്ചു എടപ്പാൾ: പട്ടണം അടിക്കടി കൺടെയ്ൻമെന്റ് സോണാക്കുന്നതിനെതിരേ പ്രതിഷേധവുമായി വ്യാപാരികൾ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്