മങ്കട ഗവ: കോളജ്: പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കാത്തിരിപ്പിനൊടുവില്‍ മങ്കട ഗവ. കോളജിന് സ്വന്തമായി കെട്ടിടമായി. മൂര്‍ക്കനാട് പുന്നക്കാട് നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

മങ്കട ഗവ. കോളജ് കഴിഞ്ഞ ഏഴ് വര്‍ഷമായി  കൊളത്തൂര്‍ സ്റ്റേഷന്‍പടിയിലെ ജവാഹിറുല്‍ ഉലൂം മദ്രസ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2013 ല്‍ മൂര്‍ക്കനാട് പഞ്ചായത്ത് ഭരണസമിതി സൗജന്യമായി നല്‍കിയ അഞ്ച് ഏക്കര്‍ സ്ഥലത്താണ് കോളജിന്റെ പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കോളജിന് എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നും രണ്ട് ബസുകളും അനുവദിച്ചിട്ടുണ്ട്. കോളജിന് താല്‍കാലികമായി സ്ഥലം വിട്ടുനല്‍കിയ ഇല്ലിക്കല്‍ മുജീബിനെ  ചടങ്ങില്‍ ആദരിച്ചു. മദ്രസാ കമ്മറ്റിക്കുള്ള പ്രത്യേക ഉപഹാരവും ചടങ്ങില്‍ നല്‍കി.

ചടങ്ങില്‍  പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എലിക്കോട്ടില്‍ സഹീദ, മൂര്‍ക്കനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.രാജഗോപാലന്‍, കുറുവ പഞ്ചായത്ത് പ്രസിഡന്റ് യൂസുഫ് മുല്ലപ്പള്ളി, ബ്ലോക്കംഗങ്ങളായ കെ.ടി ഹലീമ, ബിന്ദു ചക്രത്തില്‍, വാര്‍ഡംഗം പി.ഷാഹിന, കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ വിഗ്‌നേശ്വരി, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് ഐ.എ.എസ്,  കോളേജ്  പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.കെ.കെ റഹീന, എം.വി കിഷോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

കാത്തിരിപ്പിനൊടുവില്‍ മങ്കട ഗവ. കോളജിന് സ്വന്തമായി കെട്ടിടമായി. മൂര്‍ക്കനാട് പുന്നക്കാട് നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന...    Read More on: http://360malayalam.com/single-post.php?nid=2077
കാത്തിരിപ്പിനൊടുവില്‍ മങ്കട ഗവ. കോളജിന് സ്വന്തമായി കെട്ടിടമായി. മൂര്‍ക്കനാട് പുന്നക്കാട് നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന...    Read More on: http://360malayalam.com/single-post.php?nid=2077
മങ്കട ഗവ: കോളജ്: പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു കാത്തിരിപ്പിനൊടുവില്‍ മങ്കട ഗവ. കോളജിന് സ്വന്തമായി കെട്ടിടമായി. മൂര്‍ക്കനാട് പുന്നക്കാട് നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. ടി.എ അഹമ്മദ് കബീര്‍... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്