മനുസ്മൃതി വിവാദം: പ്രതിഷേധത്തിനെത്തിയ നടി ഖുശ്ബു അറസ്റ്റിൽ

ചെന്നൈ: മനുസ്മൃതിയെ കുറിച്ച് വിദുതലൈ ചിരുതൈഗൽ കത്ചി (വിസികെ ) നേതാവ് തോൽ തിരുമവലവൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധവുമായെത്തിയ ബിജെപി പ്രവർത്തകയും നടിയുമായ  ഖുശ്ബു സുന്ദർ അറസ്റ്റിൽ. ചിദംബരത്തേക്ക് പോയ ഖുശ്ബുവിനെയും സംഘത്തെയും  ചെങ്കൽപേട്ട് ജില്ലയിൽ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ഒരു സംഘടനയുടെ പരിപാടിയിൽ സംസാരിക്കവേയാണ് തോൽ തിരുമവലവൻ വിവാദ പരാമർശം നടത്തിയത്. ഹിന്ദു മതഗ്രന്ഥമായ മനുസ്മൃതി സ്ത്രീകളെ താഴ്ത്തിക്കെട്ടുകയാണെന്നും മനു ധർമ്മത്തിൽ സ്ത്രീകളെ വേശ്യകളായാണ് കരുതുന്നതെന്നുമായിരുന്നു തിരുമവലവന്റെ പരാമർശം. മനുസ്മൃതി നിരോധിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.


സംഭവത്തിനോടനുബന്ധിച്ച് ബി ജെ പി വനിതാ വിഭാഗം തമിഴ്നാട്ടിൽ വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. വർഗീയ കലാപമുണ്ടാക്കുന്നതാണ് തിരുമവലവന്റെ പ്രസ്താവനയെന്നാണ് ബി ജെ പിയുടെ വാദം.

#360malayalam #360malayalamlive #latestnews

മനുസ്മൃതിയെ കുറിച്ച് വിദുതലൈ ചിരുതൈഗൽ കത്ചി (വിസികെ ) നേതാവ് തോൽ തിരുമവലവൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധവുമായെത്തിയ ബിജെപി ...    Read More on: http://360malayalam.com/single-post.php?nid=2065
മനുസ്മൃതിയെ കുറിച്ച് വിദുതലൈ ചിരുതൈഗൽ കത്ചി (വിസികെ ) നേതാവ് തോൽ തിരുമവലവൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധവുമായെത്തിയ ബിജെപി ...    Read More on: http://360malayalam.com/single-post.php?nid=2065
മനുസ്മൃതി വിവാദം: പ്രതിഷേധത്തിനെത്തിയ നടി ഖുശ്ബു അറസ്റ്റിൽ മനുസ്മൃതിയെ കുറിച്ച് വിദുതലൈ ചിരുതൈഗൽ കത്ചി (വിസികെ ) നേതാവ് തോൽ തിരുമവലവൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധവുമായെത്തിയ ബിജെപി പ്രവർത്തകയും നടിയുമായ ഖുശ്ബു സുന്ദർ അറസ്റ്റിൽ. ചിദംബരത്തേക്ക് പോയ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്