സ്വർണക്കടത്ത് കേസ്; മുഖ്യപ്രതി റബിന്‍സ് അറസ്റ്റിൽ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കൊച്ചിയില്‍ പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് റബിന്‍സിനെ അറസ്റ്റ് ചെയ്തത്.

ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി യുഎഇയില്‍ നിന്ന് സ്വര്‍ണം അയച്ചത് ഫൈസര്‍ ഫരീദും റബിന്‍സും ചേര്‍ന്നാണ്. നേരത്തെ ഇരുവരും യുഎഇയില്‍ അറസ്റ്റിലാണെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു.

ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് റബിന്‍സിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദുബായിൽ നിന്നും നാടുകടത്തപ്പെട്ട ഇയാൾ കേരളത്തിലെത്തിയതോടെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

സ്വര്‍ണക്കടത്ത് ദുബായിലിരുന്ന് ഏകോപിപ്പിച്ചത് റബിന്‍സും ഫരീദും ചേര്‍ന്നായിരുന്നു. അധോലോക സംഘമായ ഡി കമ്പനിയുമായി അടക്കം ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് എന്‍.ഐ.എ സംഘം കോടതിയില്‍ അറിയിച്ചിരുന്നു. 

സ്വര്‍ണക്കടത്ത് കേസില്‍ ഇനി പിടികിട്ടാനുള്ള പ്രധാനപ്രതി ഫൈസല്‍ ഫരീദാണ്. ഇയാള്‍ യു.എ. ഇയിലാണുള്ളത്. ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടി അന്വേഷണ സംഘം ആരംഭിച്ചു കഴിഞ്ഞു.

#360malayalam #360malayalamlive #latestnews

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കൊച്ചിയില്‍ പിടിയില്‍. നെടുമ്പാശ...    Read More on: http://360malayalam.com/single-post.php?nid=2054
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കൊച്ചിയില്‍ പിടിയില്‍. നെടുമ്പാശ...    Read More on: http://360malayalam.com/single-post.php?nid=2054
സ്വർണക്കടത്ത് കേസ്; മുഖ്യപ്രതി റബിന്‍സ് അറസ്റ്റിൽ കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കൊച്ചിയില്‍ പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്