ഗോവധ നിരോധന നിയമം UP യിൽ വൻതോതിൽ ദുരുപയോഗം ചെയ്യുന്നു എന്ന് അലഹബാദ് ഹൈക്കോടതി

ലക്നൗ: ഗോവധ നിരോധന നിയമം ഉത്തർപ്രദേശിൽ വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ബീഫ് കൈവശംവച്ചെന്ന പേരിൽ നിരപരാധികളെ കേസിൽ കുടുക്കുന്നുവെന്നും അലഹബാദ് ഹൈക്കോടതി. ഏത് മാംസം പിടികൂടിയാലും അത് ഗോമാംസമായി ചിത്രീകരിക്കപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗോവധത്തിന്റെ പേരിൽ അറസ്റ്റിലായ ഒരാളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പാേഴാണ് കോടതി ഇങ്ങനെ പറഞ്ഞത്. എഫ് ഐ ആറിൽ ഉൾപ്പെടാതിരുന്നിട്ടും ഒരുമാസമായി ജയിലിൽ കഴിയുകയാണ് എന്നാണ് ഇയാൾ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്.


' മിക്കവാറും കേസുകളിൽ പിടിച്ചെടുത്ത മാസം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ചെയ്യാത്ത കുറ്റത്തിന് ആരോപണവിധേയനായ വ്യക്തി ജയിലിൽ തന്നെ കഴിയുകയും വിചാരണ നടപടികൾക്ക് വിധേയനായി തടവുശിക്ഷയ്ക്ക് വിധേയനാവുകയും ചെയ്യുന്നു'-കോടതി പറഞ്ഞു. ഗോവധവുമായി ബന്ധപ്പെട്ട കേസുകളിൽ പിടിച്ചെടുക്കുന്ന പശുക്കളുടെ വിവരങ്ങൾ സൂക്ഷിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


പിടിച്ചെടുത്ത പശുക്കൾ തെരുവിൽ അലഞ്ഞുതിരിയുകയാണ്. വളർത്തുന്ന പശുക്കളെയും റോഡുവക്കിൽത്തന്നെ അലഞ്ഞുതിരിയാൻ വിടുന്നു. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നു എന്നുപറഞ്ഞ കോടതി പൊലീസിനെയും ജനങ്ങളെയും പേടിച്ച് പ്രായമായ പശുക്കളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കാൻ ഭയപ്പെടുകയാണെന്നും വ്യക്തമാക്കി.

#360malayalam #360malayalamlive #latestnews

ഗോവധ നിരോധന നിയമം ഉത്തർപ്രദേശിൽ വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ബീഫ് കൈവശംവച്ചെന്ന പേരിൽ നിരപരാധികളെ കേസിൽ.......    Read More on: http://360malayalam.com/single-post.php?nid=2050
ഗോവധ നിരോധന നിയമം ഉത്തർപ്രദേശിൽ വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ബീഫ് കൈവശംവച്ചെന്ന പേരിൽ നിരപരാധികളെ കേസിൽ.......    Read More on: http://360malayalam.com/single-post.php?nid=2050
ഗോവധ നിരോധന നിയമം UP യിൽ വൻതോതിൽ ദുരുപയോഗം ചെയ്യുന്നു എന്ന് അലഹബാദ് ഹൈക്കോടതി ഗോവധ നിരോധന നിയമം ഉത്തർപ്രദേശിൽ വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ബീഫ് കൈവശംവച്ചെന്ന പേരിൽ നിരപരാധികളെ കേസിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്