കെഎം ഷാജിയുടെ വീട് പൊളിക്കേണ്ടി വരില്ല

 കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എയുടെ വീട്  പൊളിക്കേണ്ടി വരില്ലന്ന് കോഴിക്കോട് കോർപ്പറേഷൻ. പിഴ അടച്ചാൽ അനധികൃത നിര്‍മാണം ക്രമപ്പെടുത്താനാകുമെന്ന് കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്  പറഞ്ഞു.  കോർപ്പറേഷൻ പുതുക്കിയ പ്ലാൻ നൽകി. അനുമതി നൽകിയതിനേക്കാൾ കൂടുതൽ സ്ഥലത്ത് വീട് നിർമ്മിച്ചതിനാണ് കോഴിക്കോട് കോർപ്പറേഷൻ കെ.എം ഷാജിക്കെതിരെ നടപടി തുടങ്ങിയത്.

 അനധികൃത നിർമ്മാണം നിയമവിധേയമാക്കാനുള്ള നടപടികൾ കെ.എം ഷാജി തുടങ്ങിയിട്ടുണ്ട്. വീടിനോട് ചേർന്ന് റോഡോ, പുറമ്പോക്ക് ഭൂമിയോ ഇല്ലാത്തത് കെ‌.എം ഷാജിക്ക് അനുകൂലമാണ്.

അനധികൃത നിയമനങ്ങൾ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് വീടിന്‍റെ ഉടമയായ കെ.എം ഷാജിയുടെ ഭാര്യ കെ.എച്ച് ആശക്ക് നോട്ടീസ് നൽകി. ഇതിന് പിന്നാലെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിയമവിധേയമാക്കാമെന്ന് കോർപ്പറേഷൻ സെക്രട്ടറി വ്യക്തമാക്കിയത്. 

 

#360malayalam #360malayalamlive #latestnews

കെ.എം ഷാജി എം.എല്‍.എയുടെ വീട് പൊളിക്കേണ്ടി വരില്ലന്ന് കോഴിക്കോട് കോർപ്പറേഷൻ. പിഴ അടച്ചാൽ അനധികൃത നിര്‍മാണം ക്രമപ്പെടുത്താനാകുമെ...    Read More on: http://360malayalam.com/single-post.php?nid=2020
കെ.എം ഷാജി എം.എല്‍.എയുടെ വീട് പൊളിക്കേണ്ടി വരില്ലന്ന് കോഴിക്കോട് കോർപ്പറേഷൻ. പിഴ അടച്ചാൽ അനധികൃത നിര്‍മാണം ക്രമപ്പെടുത്താനാകുമെ...    Read More on: http://360malayalam.com/single-post.php?nid=2020
കെഎം ഷാജിയുടെ വീട് പൊളിക്കേണ്ടി വരില്ല കെ.എം ഷാജി എം.എല്‍.എയുടെ വീട് പൊളിക്കേണ്ടി വരില്ലന്ന് കോഴിക്കോട് കോർപ്പറേഷൻ. പിഴ അടച്ചാൽ അനധികൃത നിര്‍മാണം ക്രമപ്പെടുത്താനാകുമെന്ന്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്