പ്രളയ ധനസഹായം: കേരളത്തോടുള്ള കേന്ദ്ര വിവേചനം അവസാനിപ്പിക്കണമെന്ന് സിപിഐഎം

പ്രളയ നഷ്ടപരിഹാരത്തിലും ജിഎസ്ടി നഷ്ടപരിഹാരത്തിലും കാണിച്ച വിവേചനം അവസാനിപ്പിച്ച് കേരളത്തിന് തുക നല്‍കണമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ആവശ്യപ്പെട്ടു. 2019 – 2020 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് ലഭിക്കേണ്ടത് 24,915 കോടി രൂപയാണ്. എന്നാല്‍ കേന്ദ്രം നല്‍കിയതാകട്ടെ 16,602 കോടി രൂപ മാത്രം. 1600 കോടി രൂപയുടെ ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രം കേരളത്തിന് നല്‍കിയില്ല. പ്രളയ നഷ്ടപരിഹാരം നല്‍കുന്നതടക്കം കേന്ദ്രം കേരളത്തോട് കാണിച്ച വിവേചനം അവസാനിപ്പിക്കണമെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം ആവശ്യപ്പെട്ടു. കൂടാതെ പൗരത്വ നിയമ ഭേദഗതിക്കെതിരായ ജാമിയാ, അലിഗഡ് പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയെയും പിബി അപലപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവും പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധവും രാജ്യത്ത് തുടരുമെന്നും അറിയിച്ചു. പ്രതിഷേധത്തില്‍ അണിചേരാന്‍ മതേതര പാര്‍ട്ടികളോട് സിപിഐഎം ആഹ്വാനം ചെയ്തു. ഈമാസം 17 മുതല്‍ 19 വരെ തിരുവനന്തപുരത്ത് ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ റിപ്പോര്‍ട്ടും പിബി ചര്‍ച്ച ചെയ്തു

...    Read More on: http://360malayalam.com/single-post.php?nid=20
...    Read More on: http://360malayalam.com/single-post.php?nid=20
പ്രളയ ധനസഹായം: കേരളത്തോടുള്ള കേന്ദ്ര വിവേചനം അവസാനിപ്പിക്കണമെന്ന് സിപിഐഎം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്