ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടു വരാൻ പ്രതിപക്ഷം ആ​ഗ്രഹിക്കുന്നു -മോദി

പട്​ന: ആർട്ടിക്കൾ 370 പ്രകാരം ജമ്മുകശ്​മീരിനുണ്ടായിരുന്ന പ്രത്യേക പദവി തിരികെ കൊണ്ടു വരാനാണ്​ പ്രതിപക്ഷത്തിന്റെ ശ്രമമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിൽ ആദ്യ തെരഞ്ഞെടുപ്പ്​ റാലിയിൽ പ​ങ്കെടുത്ത്​ സംസാരിക്കു​േമ്പാഴാണ്​ മോദിയുടെ പരാമർശം.

എല്ലാവരും ആർട്ടിക്കൾ 370 റദ്ദാക്കുന്നതിനാണ്​ കാത്തിരുന്നത്​. എന്നാൽ, അധികാരത്തിലെത്തിയാൽ അത്​ പുനഃസ്ഥാപിക്കുമെന്നാണ്​ ഇവർ പറയുന്നത്​. ഇത്തരം പ്രസ്​താവനകൾ നടത്തി ബിഹാറിൽ വോട്ട്​ തേടാൻ ഇവർക്ക്​ എങ്ങനെ സാധിക്കുന്നു. ഇത്​ ബിഹാറിനെ അപമാനിക്കുന്നതിന്​ തുല്യമാണ്​. രാജ്യത്തെ സംരക്ഷിക്കാനായി നിരവധി മക്കളെ അതിർത്തിയിലേക്ക്​ പറഞ്ഞുവിട്ട സംസ്ഥാനമാണ്​ ബിഹാർ. ഗാൽവൻ താഴ്​വരിയിൽ ബിഹാറിൽ നിന്നുള്ള ജവാൻമാരും വീരമൃത്യു വരിച്ചിട്ടുണ്ട്​. അവരുടെ ഓർമകൾക്ക്​ മുന്നിൽ ശിരസ്​ കുനിക്കുകയാണെന്നും മോദി പറഞ്ഞു.

ബിഹാറിലെ ജനങ്ങൾ കോവിഡിനെതിരെ നടത്തിയ പോരാട്ടത്തെ പ്രശംസിക്കുന്നു. ഇതിൽ സംസ്ഥാന സർക്കാറും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്​. കർഷകരെ ചൂഷണം ചെയ്യുന്ന മധ്യവർത്തികളെയാണ്​ പ്രതിപക്ഷം പിന്തുണക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

#360malayalam #360malayalamlive #latestnews

ആർട്ടിക്കൾ 370 പ്രകാരം ജമ്മുകശ്​മീരിനുണ്ടായിരുന്ന പ്രത്യേക പദവി തിരികെ കൊണ്ടു വരാനാണ്​ പ്രതിപക്ഷത്തിന്റെ ശ്രമമെന്ന്​ പ്രധാനമന...    Read More on: http://360malayalam.com/single-post.php?nid=1984
ആർട്ടിക്കൾ 370 പ്രകാരം ജമ്മുകശ്​മീരിനുണ്ടായിരുന്ന പ്രത്യേക പദവി തിരികെ കൊണ്ടു വരാനാണ്​ പ്രതിപക്ഷത്തിന്റെ ശ്രമമെന്ന്​ പ്രധാനമന...    Read More on: http://360malayalam.com/single-post.php?nid=1984
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടു വരാൻ പ്രതിപക്ഷം ആ​ഗ്രഹിക്കുന്നു -മോദി ആർട്ടിക്കൾ 370 പ്രകാരം ജമ്മുകശ്​മീരിനുണ്ടായിരുന്ന പ്രത്യേക പദവി തിരികെ കൊണ്ടു വരാനാണ്​ പ്രതിപക്ഷത്തിന്റെ ശ്രമമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും ആർട്ടിക്കൾ 370 റദ്ദാക്കുന്നതിനാണ്​ കാത്തിരുന്നത്​. എന്നാൽ, അധികാരത്തിലെത്തിയാൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്