കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാന്‍ നീക്കം

ആറൻമുള സ്വദേശിയായ പരാതിക്കാരന് നഷ്ടമായ പണം തിരികെ നൽകി ഇടാപാടുകള്‍ തീർക്കുമെന്ന് കേസിലെ ഒന്നാം പ്രതി പ്രവീണ്‍ വി. പിള്ള പറഞ്ഞു

ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാന് നീക്കം. ആറൻമുള സ്വദേശിയായ പരാതിക്കാരന് നഷ്ടമായ പണം തിരികെ നൽകി ഇടാപാടുകള്‍ തീർക്കുമെന്ന് കേസിലെ ഒന്നാം പ്രതി പ്രവീണ്‍ വി. പിള്ള പറഞ്ഞു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രതിയായ കേസില്‍ കൂടുതല്‍ വിവാദങ്ങളൊഴിവാക്കാനുള്ള ശ്രമത്തിന് പിന്നില്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ തന്നെയാണന്നാണ് സൂചന. തദ്ദേശസ്വയ ഭരണ - നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ അടുത്ത് നില്‍ക്കേ മുന്‍ സംസ്ഥാന അധ്യക്ഷന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായതാണ് ബി.ജെ.പി നേതൃത്വത്തെ വെട്ടിലാഴ്ത്തിയത്. 


കേസ് മുന്നോട്ട് പോയാല്‍ തിരിച്ചടിയാവുമെന്ന കണക്കു കൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് പ്രശ്നം പരിഹരിക്കാന് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് തന്നെ ശ്രമം നടക്കുന്നത്. പരാതിക്കാരനായ ആറന്മുള സ്വദേശി ഹരി കൃഷ്ണന്‍ പണം തിരികെ നൽകാമെന്ന് ന്യൂ ഭാരത് ബയോ ടെക്നോളജീസ് ഉടമ വിജയൻ അറിയിച്ചതായി കേസിലെ ഒന്നാം പ്രതിയും കുമ്മനത്തിന്‍റെ മുന്‍ പി.എയുമായിരുന്ന പ്രവീണ്‍ വി. പിള്ള പറഞ്ഞു. കേസില്‍ കുമ്മനത്തിന് ബന്ധമില്ലെന്ന് പ്രവീണ്‍ പറയുമ്പോഴും കൂടുതല്‍ വിവാദങ്ങളൊഴിവാക്കി പ്രശ്നം പരിഹരിക്കാന് കുമ്മനം രാജശേഖരന് അടക്കമുള്ളവർ ശ്രമം നടത്തുണ്ട്. അതേസമയം കേസിന് പിന്നില്‍ ബി.ജെ.പിയിലെ ഉള്‍പ്പാർട്ടി പോരാണെന്നുള്ള സൂചനകളുണ്ടെങ്കിലും പരാതിക്ക് പിന്നില്‍ സി.പി.എം ആണന്നാണ് കുമ്മനത്തിന്‍റെ വിശദീകരണം. 


ആറന്മുള സ്വദേശിയായ പി.ആർ ഹരികൃഷ്ണന് നല്‍കിയ പാരാതിയില്‍ കുമ്മനത്തെ കൂടാതെ ബി.ജെ.പി എന്‍.ആർ.ഐ സെല്‍ കണ്‍വീനർ എന്‍ ഹരികുമാറുമടക്കം ആകെ ഒമ്പത് പ്രതികളാണുള്ളത്. 2018 -20 കാലയളവില്‍ പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയില്‍ ഓഹരി ഉടമയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 30,75000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. ബുധനാഴ്ച പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി നിലവില്‍ ആറന്മുള്ള സബ് ഇന്‍സ്പെക്ടറാണ് അന്വേഷിക്കുന്നത്.


#360malayalam #360malayalamlive #latestnews

ആറൻമുള സ്വദേശിയായ പരാതിക്കാരന് നഷ്ടമായ പണം തിരികെ നൽകി ഇടാപാടുകള്‍ തീർക്കുമെന്ന് കേസിലെ......    Read More on: http://360malayalam.com/single-post.php?nid=1982
ആറൻമുള സ്വദേശിയായ പരാതിക്കാരന് നഷ്ടമായ പണം തിരികെ നൽകി ഇടാപാടുകള്‍ തീർക്കുമെന്ന് കേസിലെ......    Read More on: http://360malayalam.com/single-post.php?nid=1982
കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാന്‍ നീക്കം ആറൻമുള സ്വദേശിയായ പരാതിക്കാരന് നഷ്ടമായ പണം തിരികെ നൽകി ഇടാപാടുകള്‍ തീർക്കുമെന്ന് കേസിലെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്