ഇവിടത്തെ കാര്യങ്ങളിൽ രാഹുൽ അഭിപ്രായം പറയേണ്ട, അതിന് വേറെ ആളുണ്ട്: ചെന്നിത്തല

 പ്രദേശികമായ കാര്യങ്ങളിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയേണ്ടെന്നും അത്തരം കാര്യങ്ങൾ പറയാൻ ഇവിടെ വേറെ ആളുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനസർക്കാരിനെ രാഹുൽ അഭിനന്ദിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ കടുപ്പിച്ചുളള മറുപടി. തുടർന്ന് താൻ പറഞ്ഞത് ഏത് അർത്ഥത്തിലാണെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

'കൊവിഡിന്റെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നതിനെക്കുറിച്ചാണ് രാഹുൽ പറഞ്ഞത്. രാഹുൽ ഗാന്ധിയെപ്പോലുളള ഒരാൾ ഇവിടെ വന്നിട്ട് പ്രാദേശിക വിഷയങ്ങളിൽ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ല എന്ന അഭിപ്രായമാണ് എനിക്കുമുളളത്. അദ്ദേഹം പറയുമ്പോൾ ആ നിലയിൽ നിന്ന് പറഞ്ഞാൽ മതി. ഇവിട‌ത്തെകാര്യങ്ങൾ പറയാൻ ഞങ്ങളാെക്കെ ഉണ്ടല്ലോ. അതാണ് ഞങ്ങളുടെയും അഭിപ്രായം. ഈ ബ്ളെയിം ഗെയിം നടത്തരുതെന്ന് രാഹുൽ പറഞ്ഞതിൽ എല്ലാം ഉണ്ട്'-ചെന്നിത്തല വ്യക്തമാക്കി.


#360malayalam #360malayalamlive #latestnews

പ്രദേശികമായ കാര്യങ്ങളിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയേണ്ടെന്നും അത്തരം കാര്യങ്ങൾ പറയാൻ ഇവിടെ വേറെ ആളുണ്ടെന്നും പ്രതിപക്ഷ നേതാവ് ...    Read More on: http://360malayalam.com/single-post.php?nid=1959
പ്രദേശികമായ കാര്യങ്ങളിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയേണ്ടെന്നും അത്തരം കാര്യങ്ങൾ പറയാൻ ഇവിടെ വേറെ ആളുണ്ടെന്നും പ്രതിപക്ഷ നേതാവ് ...    Read More on: http://360malayalam.com/single-post.php?nid=1959
ഇവിടത്തെ കാര്യങ്ങളിൽ രാഹുൽ അഭിപ്രായം പറയേണ്ട, അതിന് വേറെ ആളുണ്ട്: ചെന്നിത്തല പ്രദേശികമായ കാര്യങ്ങളിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയേണ്ടെന്നും അത്തരം കാര്യങ്ങൾ പറയാൻ ഇവിടെ വേറെ ആളുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രതിരോധത്തിൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്