പ്ളസ് ടു അനുവദിക്കാൻ കോഴ: കെ എം ഷാജിയുടെ വീട് അളക്കുന്നു, നടപടി ഇ ഡിയുടെ നിർദേശപ്രകാരം

 എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിർദേശപ്രകാരം കെ എം ഷാജി എം എൽ എയുടെ വീടും സ്ഥലവും അളക്കുന്നു.കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് വീട് അളക്കുന്നത്. കണ്ണൂർ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

പരാതിയിയുടെ അന്വേഷണത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യംചെയ്തിരുന്നു. കോഴിക്കോട് യൂണിറ്റ് ഓഫീസിൽ വച്ചാണ് അഞ്ചര മണിക്കൂറോളം ചോദ്യംചെയ്‌തത്. ഉച്ചകഴിഞ്ഞ് രണ്ടരയ്‌ക്ക് തുടങ്ങി രാത്രി എട്ടുമണിക്കാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്.

മജീദിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി രാവിലെ മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറിയേയും ചോദ്യം ചെയ്‌തിരുന്നു. കെ.എം. ഷാജിക്ക് പണം ലഭിച്ചിട്ടുണ്ടെങ്കിൽ അത് എങ്ങനെ ചെലവഴിച്ചു എന്നാണ് എൻഫോഴ്‌സ്‌മെന്റ് പ്രധാനമായും അന്വേഷിക്കുന്നത്. കെ.എം ഷാജിക്ക് നവംബർ പത്തിന് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ കേസിൽ വിജിലൻസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

#360malayalam #360malayalamlive #latestnews

എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിർദേശപ്രകാരം കെ എം ഷാജി എം എൽ എയുടെ വീടും സ്ഥലവും അളക്കുന്നു.കോഴിക്കോട് നഗരസഭാ ഉദ്യോഗസ...    Read More on: http://360malayalam.com/single-post.php?nid=1956
എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിർദേശപ്രകാരം കെ എം ഷാജി എം എൽ എയുടെ വീടും സ്ഥലവും അളക്കുന്നു.കോഴിക്കോട് നഗരസഭാ ഉദ്യോഗസ...    Read More on: http://360malayalam.com/single-post.php?nid=1956
പ്ളസ് ടു അനുവദിക്കാൻ കോഴ: കെ എം ഷാജിയുടെ വീട് അളക്കുന്നു, നടപടി ഇ ഡിയുടെ നിർദേശപ്രകാരം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിർദേശപ്രകാരം കെ എം ഷാജി എം എൽ എയുടെ വീടും സ്ഥലവും അളക്കുന്നു.കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് വീട്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്