കോളിൽ പൊന്നു വിളയിച്ച അഞ്ചു വർഷങ്ങൾ

എടപ്പാൾ: കൃഷി മേഖലയ്ക്ക് ഏറെ പ്രാധാന്യം നൽകിയ പദ്ധതികളാണ് 5 വർഷംകൊണ്ട് ആവിഷ്കരിച്ചു നടപ്പിലാക്കിയത്. 2015ൽ 260 ഹെക്ടർ ആയിരുന്ന നെൽക്കൃഷി 2020 ആയപ്പോഴേക്കും 420 ഹെക്ടറായി. കൂലി സബ്സിഡി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയത് എടപ്പാൾ പഞ്ചായത്താണ്. ഏകദേശം ഒന്നരക്കോടി രൂപ വിത്ത്, കൂലി ചെലവ് ഇനത്തിൽ കർഷകർക്ക് നൽകി.  പാടശേഖരങ്ങളിൽ വൈദ്യുതി എത്തിച്ചു.  പെട്ടി-പറ, മോട്ടർ ഷെഡ് മുതലായവ ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കി. തൊഴിലുറപ്പ് തൊഴിലാളികളെ നെൽക്കർഷകർക്ക് ലഭ്യമാക്കി. കഴിഞ്ഞ വർഷം 2,000 ടണ്ണോളം നെല്ല് ഉൽപാദിപ്പിക്കാൻ കഴിഞ്ഞു. തെങ്ങ് കൃഷിയുടെ ഉൽപാദന വർധന  ലക്ഷ്യമാക്കി ഏകദേശം 25 ലക്ഷം രൂപ വിവിധ പദ്ധതികളിലായി വകയിരുത്തി. കേരഗ്രാമം പദ്ധതി തുടർച്ചയായ 3 വർഷവും നടപ്പിലാക്കി. 

തെങ്ങു വിള പരിപോഷണം, ഉൽപാദനം കുറഞ്ഞ തെങ്ങുകൾ മുറിച്ചു മാറ്റി പുതിയത് നടൽ, ജല സേചനത്തിന് ആവശ്യമായ പമ്പ് സെറ്റുകൾ വിതരണം, കംപോസ്റ്റ് നിർമാണം, അത്യുൽപാദന ശേഷിയുള്ള തെങ്ങിൻ തൈ വിതരണം തുടങ്ങിയവ വഴി 80 ലക്ഷം രൂപ ചെലവിട്ടു.   ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, വാഴക്കന്ന് മുതലായവ വിതരണം ചെയ്ത് കർഷകരുടെ വരുമാനം വർധിപ്പിച്ചു. പച്ചക്കറി കൃഷിക്കാവശ്യമായ വിത്ത്, തൈകൾ, ജൈവവളം എന്നിവ വനിതാ ഗ്രൂപ്പുകൾക്കും കർഷകർക്കും നൽകി. കോവിഡ് സമയത്ത് വീടുകളിൽ ഭക്ഷ്യോൽപാദനം വർധിപ്പിക്കുന്നതിന് ഗ്രോബാഗ് വിതരണം നടത്തി. ഗ്രോബാഗ്, വിത്ത്, ജൈവവളം എന്നിവ എല്ലാ വാർഡുകളിലും എത്തിച്ചു. 15 ഹെക്ടറോളം വാഴ കൃഷിക്ക് സബ്സിഡി നൽകി. തരിശായി കിടന്നിരുന്ന 160 ഹെക്ടറോളം കോൾ നിലം പഞ്ചായത്ത് ഭരണസമിതി, പാടശേഖര സമിതികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ ആസൂത്രിത പ്രവർത്തനങ്ങളിലൂടെ കൃഷിയോഗ്യമാക്കി. 

എം.വി.വിനയൻ(കൃഷിഓഫിസർ, എടപ്പാൾ) 

#360malayalam #360malayalamlive #latestnews

എടപ്പാൾ: കൃഷി മേഖലയ്ക്ക് ഏറെ പ്രാധാന്യം നൽകിയ പദ്ധതികളാണ് 5 വർഷംകൊണ്ട് ആവിഷ്കരിച്ചു... ...    Read More on: http://360malayalam.com/single-post.php?nid=1949
എടപ്പാൾ: കൃഷി മേഖലയ്ക്ക് ഏറെ പ്രാധാന്യം നൽകിയ പദ്ധതികളാണ് 5 വർഷംകൊണ്ട് ആവിഷ്കരിച്ചു... ...    Read More on: http://360malayalam.com/single-post.php?nid=1949
കോളിൽ പൊന്നു വിളയിച്ച അഞ്ചു വർഷങ്ങൾ എടപ്പാൾ: കൃഷി മേഖലയ്ക്ക് ഏറെ പ്രാധാന്യം നൽകിയ പദ്ധതികളാണ് 5 വർഷംകൊണ്ട് ആവിഷ്കരിച്ചു... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്