ശബരിമല മണ്ഡലകാല തീർത്ഥാടകരുടെ എണ്ണം പുതുക്കി നിശ്ചയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമലയിൽ മണ്ഡല -മകരവിളക്ക് കാലത്ത് ദർശനത്തിന് അനുവദിക്കുന്ന തീർത്ഥാടകരുടെ എണ്ണം പുതുക്കി നിശ്ചയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തീർത്ഥാടകർക്ക് നിലയ്‌ക്കലിൽ വിരി വയ്ക്കാൻ അനുമതി നൽകണം. 15 സീറ്റുകൾ വരെയുള്ള സ്വകാര്യ വാഹനങ്ങൾക്ക് പമ്പയിലേക്ക് തീർത്ഥാടകരുമായി പോകാൻ അനുമതി നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഇതുൾപ്പെടെ, കൊവിഡ് സാഹചര്യത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ചിലതു ഹൈക്കോടതി തിരുത്തി. പ്രവൃത്തി ദിവസങ്ങളിൽ പ്രതിദിനം 1000 ഭക്തർക്കും, അവധി ദിനങ്ങളിൽ 2000 പേർക്കും, മണ്ഡലപൂജ, മകരവിളക്ക് സമയങ്ങളിൽ 5000 പേർക്കുമായി ദർശനം പരിമിതപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇങ്ങനെ നിയന്ത്രിക്കുമ്പോൾ ദർശനസമയം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിഗണിക്കണമെന്നും, ദേവസ്വം ബോർഡിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് എണ്ണം പുതുക്കി നിശ്ചയിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചുമുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സെപ്‌തംബർ 28 ന് ചേർന്ന യോഗം ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിക്കുകയും, നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ അഞ്ചംഗ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു.

കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സുരക്ഷിതമായ തീർത്ഥാടനം ഉറപ്പാക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഭക്തർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കരുത്. പമ്പയിലും മറ്റും കടകൾ ലേലംചെയ്യുന്ന നടപടികൾ പൂർത്തിയാകും മുമ്പ് സപ്ളൈ കോ, കൺസ്യൂമർ ഫെഡ് തുടങ്ങിയവയുടെ സ്റ്റാളുകൾ തുറക്കാൻ തിരക്കു കൂട്ടുന്നതെന്തിനെന്നും കോടതി ചോദിച്ചു.

ഹൈക്കോടതി പറഞ്ഞത്

  • ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ വിരിവയ്ക്കാൻ അനുവദിക്കില്ലെന്ന തീരുമാനം മാറ്റണം. നിലയ്ക്കൽ ബേസ് ക്യാമ്പാണ്. ദൂരെ നിന്ന് രാത്രിയിലെത്തുന്ന ഭക്തർക്ക് സന്നിധാനത്തേക്ക് പോകാനും ദർശനം കഴിഞ്ഞ് രാത്രിയിൽ മലയിറങ്ങുന്നവർക്ക് തങ്ങാനും നിലയ്ക്കലിൽ സൗകര്യം വേണം.
  • അന്നദാനം പരിമിതപ്പെടുത്തരുത്. ദൂരസ്ഥലങ്ങളിൽ നിന്ന് ദർശനത്തിനെത്തുന്ന ഭക്തർക്ക് മതിയായ ഭക്ഷണം നൽകണം. അന്നദാനമെന്ന ആശയം തന്നെ അതാണ്. അന്നദാനത്തിനുള്ള നടപടികൾ ദേവസ്വം ബോർഡ് സ്വീകരിക്കണം.
  • കഴിഞ്ഞ സീസണിൽ ഭക്തരുമായെത്തിയ സ്വകാര്യ ചെറുവാഹനങ്ങൾക്ക് പമ്പ വരെ പോകാൻ അനുമതി നൽകിയിരുന്നു. ഇക്കുറി ഭക്തരുടെ എണ്ണം കുറവായിട്ടും സ്വകാര്യ ചെറു വാഹനങ്ങളെ പമ്പയിലേക്ക് കടത്തി വിടാത്തതെന്താണെന്ന് മനസിലാകുന്നില്ല.
  • ശബരിമലയിലേക്കുള്ള പ്രവേശനം പൊലീസിന്റെ വെർച്വൽ ക്യൂ മുഖേനയാക്കുമ്പോൾ ഡ്യൂട്ടിക്ക് എത്തുന്ന ദേവസ്വം ബോർഡ് ജീവനക്കാരടക്കമുള്ളവർക്ക് ബുദ്ധിമുട്ടാകും. ഡ്യൂട്ടിക്കെത്തുന്നവർക്ക് മറ്റൊരു സംവിധാനം ഉണ്ടാക്കണം.

#360malayalam #360malayalamlive #latestnews

ശബരിമലയിൽ മണ്ഡല -മകരവിളക്ക് കാലത്ത് ദർശനത്തിന് അനുവദിക്കുന്ന തീർത്ഥാടകരുടെ എണ്ണം പുതുക്കി നിശ്ചയിക്കണമെന്ന് ഹൈക്കോടതി നിർദ്ദ...    Read More on: http://360malayalam.com/single-post.php?nid=1945
ശബരിമലയിൽ മണ്ഡല -മകരവിളക്ക് കാലത്ത് ദർശനത്തിന് അനുവദിക്കുന്ന തീർത്ഥാടകരുടെ എണ്ണം പുതുക്കി നിശ്ചയിക്കണമെന്ന് ഹൈക്കോടതി നിർദ്ദ...    Read More on: http://360malayalam.com/single-post.php?nid=1945
ശബരിമല മണ്ഡലകാല തീർത്ഥാടകരുടെ എണ്ണം പുതുക്കി നിശ്ചയിക്കണമെന്ന് ഹൈക്കോടതി ശബരിമലയിൽ മണ്ഡല -മകരവിളക്ക് കാലത്ത് ദർശനത്തിന് അനുവദിക്കുന്ന തീർത്ഥാടകരുടെ എണ്ണം പുതുക്കി നിശ്ചയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തീർത്ഥാടകർക്ക് നിലയ്‌ക്കലിൽ വിരി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്