360 കോടിയുടെ പദ്ധതിയുമായി പുത്തൂരിലേക്ക് മാറാനൊരുങ്ങി തൃശൂർ മൃഗശാല

തൃശൂർ: പുത്തൂരിൽ ഒരുങ്ങുന്ന വിശാലമായ പ്രദേശത്തേയ്ക്ക് മാറാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് തൃശൂർ മൃഗശാല. ഒക്ടോബർ 31നകം നിർമ്മാണം പൂർത്തീകരിച്ച് ഡിസംബർ മാസത്തോടെ മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കഴിയുന്ന വിധത്തിൽ നിർമ്മാണം പുരോഗമിക്കുകയാണ്. കെ പി എച്ച് സി സിനാണ് നിർമ്മാണ ചുമതല. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശൂർ മൃഗശാല പുത്തൂരിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ രണ്ടു പതിറ്റാണ്ട് മുമ്പാണ് ആരംഭിച്ചത്. കിഫ്ബി ധന സഹായത്തോടെ ഈ പദ്ധതി 2016 - 17 ലെ ബഡ്ജറ്റിലാണ് പ്രഖ്യാപിച്ചത്.

338 ഏക്കർ വനഭൂമിയിൽ വന്യജീവികളെ പരിപാലിക്കുന്നതിനായി വിശാലമായ 23 വാസസ്ഥലങ്ങൾ, പാർക്കിംഗ് സൗകര്യം, സന്ദർശകർക്കുള്ള അടിസ്ഥാനസൗകര്യം, സൂ ഹോസ്പിറ്റൽ സമുച്ചയം എന്നിവയാണ് ഒരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യത്തെ സുവോളജിക്കൽ പാർക്കുകൂടിയാണ് ഇത്.

360 കോടി രൂപയുടെ പദ്ധതിക്കായി കിഫ്ബിയിൽ നിന്ന് 269.75 കോടി രൂപയും ബാക്കി സംസ്ഥാന വിഹിതവുമാണ് അനുവദിച്ചത്.

#360malayalam #360malayalamlive #latestnews

പുത്തൂരിൽ ഒരുങ്ങുന്ന വിശാലമായ പ്രദേശത്തേയ്ക്ക് മാറാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് തൃശൂർ മൃഗശാല. ഒക്ടോബർ 31നകം നിർമ്മാണം പൂർ...    Read More on: http://360malayalam.com/single-post.php?nid=1927
പുത്തൂരിൽ ഒരുങ്ങുന്ന വിശാലമായ പ്രദേശത്തേയ്ക്ക് മാറാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് തൃശൂർ മൃഗശാല. ഒക്ടോബർ 31നകം നിർമ്മാണം പൂർ...    Read More on: http://360malayalam.com/single-post.php?nid=1927
360 കോടിയുടെ പദ്ധതിയുമായി പുത്തൂരിലേക്ക് മാറാനൊരുങ്ങി തൃശൂർ മൃഗശാല പുത്തൂരിൽ ഒരുങ്ങുന്ന വിശാലമായ പ്രദേശത്തേയ്ക്ക് മാറാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് തൃശൂർ മൃഗശാല. ഒക്ടോബർ 31നകം നിർമ്മാണം പൂർത്തീകരിച്ച്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്