പുതിയ സിനിമകളുടെ വ്യാജപതിപ്പുകൾ ഇറക്കുന്ന തമിഴ് റോക്കോഴ്സിനെ ഇന്‍റർനെറ്റിൽ നിന്നും നീക്കം ചെയ്തു

ന്യൂഡൽഹി: പുതിയ സിനിമകളുടെ വ്യാജപതിപ്പുകൾ ഇറക്കി സിനിമ ലോകത്തിന് തലവേദന സൃഷ്ടിച്ച തമിഴ് റോക്കേഴ്‌സിനെ ഇന്‍റർനെറ്റിൽ നിന്ന് നീക്കം ചെയ്തതതായി റിപ്പോർട്ട്. ആമസോൺ ഇന്‍റർനാഷണലിന്‍റെ പരാതിയിൽ തമിഴ് റോക്കേഴ്‌സിനെ ഇന്‍റർനെറ്റിൽ നിന്ന് സ്ഥിരമായി നീക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഡിജിറ്റൽ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികളാണ് ആമസോൺ നൽകിയത് എന്നാണ് വിവരം.

ആമസോണിന്റെ പരാതിയിൽ ഇന്റർനാഷണൽ കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിം ആന്റ് നമ്പർ ആണ് നടപടി എടുത്തിരിക്കുന്നത്. ആമോസൺ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാൽ ലവ് സ്‌റ്റോറി, പുത്തൻ പുതുകാലൈ തുടങ്ങിയ ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ തമിഴ്‌റോക്കേഴ്‌സ് അപ്‌ലോഡ് ചെയ്തിരുന്നു. തുടർന്നാണ് ആമസോൺ പരാതി നൽകിയത്.

എന്നാൽ തമിഴ് റോക്കേഴ്സിനെ അത്ര എളുപ്പം കെട്ടുകെട്ടിക്കാൻ സാധിക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ തെളിയിക്കുന്നത്. തമിഴ് എം.വി എന്ന പേരിലുള്ള മറ്റൊരു പൈറസി സൈറ്റ് തമിഴ് റോക്കേഴ്സിന് വിട നൽകിക്കൊണ്ട് സന്ദേശം അയച്ചു. 'ഗുഡ്ബൈ ടി.ആർ, ഒരു ദശാബ്ദക്കാലമായുള്ള നിന്‍റെ പ്രവർത്തനങ്ങൾക്ക് നന്ദി.' എന്നാണ് സന്ദേശത്തിലുള്ളത്.

#360malayalam #360malayalamlive #latestnews

പുതിയ സിനിമകളുടെ വ്യാജപതിപ്പുകൾ ഇറക്കി സിനിമ ലോകത്തിന് തലവേദന സൃഷ്ടിച്ച തമിഴ് റോക്കേഴ്‌സിനെ ഇന്‍റർനെറ്റിൽ നിന്ന് നീക്കം ചെയ്ത...    Read More on: http://360malayalam.com/single-post.php?nid=1924
പുതിയ സിനിമകളുടെ വ്യാജപതിപ്പുകൾ ഇറക്കി സിനിമ ലോകത്തിന് തലവേദന സൃഷ്ടിച്ച തമിഴ് റോക്കേഴ്‌സിനെ ഇന്‍റർനെറ്റിൽ നിന്ന് നീക്കം ചെയ്ത...    Read More on: http://360malayalam.com/single-post.php?nid=1924
പുതിയ സിനിമകളുടെ വ്യാജപതിപ്പുകൾ ഇറക്കുന്ന തമിഴ് റോക്കോഴ്സിനെ ഇന്‍റർനെറ്റിൽ നിന്നും നീക്കം ചെയ്തു പുതിയ സിനിമകളുടെ വ്യാജപതിപ്പുകൾ ഇറക്കി സിനിമ ലോകത്തിന് തലവേദന സൃഷ്ടിച്ച തമിഴ് റോക്കേഴ്‌സിനെ ഇന്‍റർനെറ്റിൽ നിന്ന് നീക്കം ചെയ്തതതായി റിപ്പോർട്ട്. ആമസോൺ ഇന്‍റർനാഷണലിന്‍റെ പരാതിയിൽ...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്