കൊട്ടിക്കലാശമില്ല, ജാഥകളില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് പുതിയ മാർഗരേഖ പുറത്തിറക്കി

തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി. പ്രചാരണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥികൾക്കൊപ്പം അഞ്ച് പേർ മാത്രമേ പാടുള്ളു. റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ജാഥകളും കൊട്ടിക്കലാശവും വിലക്കിയിട്ടുണ്ട്. പരമാവധി പ്രചരണം സോഷ്യൽ മീഡിയ വഴിയേ ആകാവുവെന്നും സ്ഥാനാർത്ഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കാൻ പാടില്ലെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു.

ബൂത്തിന് പുറത്ത് വെള്ളവം സോപ്പും കരുതണമെന്നും ബൂത്തിനകത്ത് സാനിറ്റൈസർ നിർബന്ധമാണെന്നും മർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു. ബൂത്തിനകത്ത് ഒരേ സമയം മൂന്ന് വോട്ടർമാർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളു. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഫെയ്‌സ് ഷീൽഡും കൈയ്യുറയും നിർബന്ധമാക്കി. വോട്ടർമാർക്ക് മാസ്‌ക് നിർബന്ധമാണ്. കൊവിഡ് രോഗികൾക്കും, നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ടും അനുവദിക്കും.

#360malayalam #360malayalamlive #latestnews

തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി. പ്രചാരണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭവന സന്ദർശനത്...    Read More on: http://360malayalam.com/single-post.php?nid=1916
തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി. പ്രചാരണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭവന സന്ദർശനത്...    Read More on: http://360malayalam.com/single-post.php?nid=1916
കൊട്ടിക്കലാശമില്ല, ജാഥകളില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് പുതിയ മാർഗരേഖ പുറത്തിറക്കി തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി. പ്രചാരണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥികൾക്കൊപ്പം അഞ്ച് പേർ മാത്രമേ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്