യു.എ.ഇയില്‍ നിന്ന് ഇസ്രയേലിലേക്കും തിരിച്ചും ഇനി വിസ വേണ്ട ഇരു രാജ്യങ്ങളിലെ പൗരന്മാർക്കും ഇനി വിസയില്ലാതെ പറക്കാം

യു.എ.ഇ: ഇസ്രയേൽ പൗരൻമാർക്ക് വിസ രഹിത യാത്രയൊരുക്കും. ഇരു രാജ്യങ്ങളിലെയും പൗരൻമാർക്ക് വിസയില്ലാതെ യു.എ.ഇയും ഇസ്രയേലും സന്ദർശിക്കാൻ കഴിയും. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. 

ഇസ്രയേലിലെ ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ യു.എ.ഇയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതിനിധി സംഘത്തെ സ്വീകരിച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. നാല് കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. സാമ്പത്തിക, സാങ്കേതിക, വ്യോമയാന മേഖലകളിലാണ് കരാർ ഒപ്പുവെച്ചത്. ഇത് വൻമാറ്റത്തിന് വഴിയൊരുക്കുമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, യു.എ.ഇ- യു.എസ് - ഇസ്രയേൽ എന്നീ രാജ്യങ്ങൾ ചേർന്ന് 'അബ്രഹാം ഫണ്ടി'ന് രൂപം നൽകി. അബ്രഹാം അക്കോഡ് കരാറിന്‍റെ ഭാഗമായി കൂടുതൽ സഹകരണത്തിനാണ് ഫണ്ടിന് രൂപം നൽകിയത്. പ്രാദേശിക വ്യാപാരം ശക്തിപ്പെടുത്തുന്നതിനും ഊർജമേഖലയിലെ സഹകരണവും ഫണ്ടിലൂടെ ലക്ഷ്യമിടുന്നു. മിഡിൽ ഈസ്റ്റിന്‍റെ വികസനത്തിന് മൂന്ന് ബില്യൺ ഡോളർ സ്വകാര്യ മേഖലയിൽ നിക്ഷേപിക്കും. ഇതിലേക്ക് മറ്റ് രാജ്യങ്ങളെയും ക്ഷണിച്ചു. 

ഇസ്രയേലിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി ആദ്യ ഇത്തിഹാദ് വിമാനം അബൂദബിയിൽ എത്തി. ഇരു രാജ്യങ്ങളും തമ്മിൽ ആഴ്ചയിൽ 28 വാണിജ്യ വിമാന സർവീസുകൾ നടത്താനാണ് തീരുമാനം.

#360malayalam #360malayalamlive #latestnews

ഇസ്രയേൽ പൗരൻമാർക്ക് വിസ രഹിത യാത്രയൊരുക്കും. ഇരു രാജ്യങ്ങളിലെയും പൗരൻമാർക്ക്........    Read More on: http://360malayalam.com/single-post.php?nid=1911
ഇസ്രയേൽ പൗരൻമാർക്ക് വിസ രഹിത യാത്രയൊരുക്കും. ഇരു രാജ്യങ്ങളിലെയും പൗരൻമാർക്ക്........    Read More on: http://360malayalam.com/single-post.php?nid=1911
യു.എ.ഇയില്‍ നിന്ന് ഇസ്രയേലിലേക്കും തിരിച്ചും ഇനി വിസ വേണ്ട ഇരു രാജ്യങ്ങളിലെ പൗരന്മാർക്കും ഇനി വിസയില്ലാതെ പറക്കാം ഇസ്രയേൽ പൗരൻമാർക്ക് വിസ രഹിത യാത്രയൊരുക്കും. ഇരു രാജ്യങ്ങളിലെയും പൗരൻമാർക്ക്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്