31 വർഷങ്ങൾക്കു മുൻപ്, 17ആം വയസ്സിൽ എം ജയചന്ദ്രന്റെ ഗാനമേള; വീഡിയോ വൈറൽ

സംഗീത സംവിധായകൻ എം ജയചന്ദ്രൻ്റെ പഴയ ഒരു വീഡിയോ വൈറലാവുന്നു. 17ആം വയസ്സിൽ അദ്ദേഹം ഗാനമേളയിൽ പാടുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ എം ജയചന്ദ്രൻ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. കെജി ജോർജ് സംവിധാനം ചെയ്ത് മമ്മൂട്ടിയും ഭരത് ഗോപിയും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘യവനിക’ എന്ന ചിത്രത്തിലെ ‘ചെമ്പക പുഷ്പ സുവാസിത യാമം’ എന്നു തുടങ്ങുന്ന ഗാനമാണ് ജയചന്ദ്രൻ മനോഹരമായി ആലപിക്കുന്നത്. ’31 വർഷങ്ങൾക്കു മുൻപ്, എൻ്റെ 17ആം വയസ്സിൽ ‘ചെമ്പക പുഷ്പ’ എന്ന ഗാനം ഞാൻ ആലപിച്ചപ്പോൾ. അത് 1988 ഡിസംബർ മൂന്നിന് തിരുവനന്തപുരത്തു വെച്ച് നടന്ന എൻ്റെ കസിൻ്റെ കല്യാണ പരിപാടിയിൽ വെച്ചായിരുന്നു. ഈ വീഡിയോക്ക് സുജാത ചേച്ചിക്ക് നന്ദി.’- വീഡിയോ പങ്കുവെച്ചു കൊണ്ട് ജയചന്ദ്രൻ കുറിച്ചു. സംഗീത സംവിധായകനോടൊപ്പം താൻ ഒരു ഗായകനാണെന്ന് പലതവണ തെളിയിച്ചിട്ടുള്ള അദ്ദേഹം ഈ വീഡിയോയിലൂടെ അത് ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുകയാണ്. അത്തരത്തിലുള്ള കമൻ്റുകളും വീഡിയോക്ക് ലഭിക്കുന്നുണ്ട്. ഒട്ടേറെ ആളുകൾ വീഡിയോ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. യവനിക എന്ന ചിത്രം മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായാണ് കണക്കാക്കപ്പെടുന്നത്. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ ഈ ത്രില്ലർ സിനിമയുടെ ഗാനങ്ങൾ ഒഎൻവി-എംബി ശ്രീനിവാസാണ് ഒരുക്കിയത്.

...    Read More on: http://360malayalam.com/single-post.php?nid=19
...    Read More on: http://360malayalam.com/single-post.php?nid=19
31 വർഷങ്ങൾക്കു മുൻപ്, 17ആം വയസ്സിൽ എം ജയചന്ദ്രന്റെ ഗാനമേള; വീഡിയോ വൈറൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്