തൃശൂരിൽ വീടിന് നേരെ ആക്രമണം; വാഹനങ്ങൾ കത്തിച്ചു; പൊലീസ് അന്വേഷണം

തൃശൂരിൽ വീടിന് നേരെ ആക്രമണം. വീട്ടിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. വടക്കാഞ്ചേരി ഒന്നാംകല്ലിൽ കുന്നത്ത് വീട്ടിൽ ജയചന്ദ്രന്റെ വീടാണ് ആക്രമിച്ചത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി. സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

വടക്കാഞ്ചേരി ഒന്നാം കല്ലിൽ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ജയചന്ദ്രന്റെ വീട്ടിൽ കയറി നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ പെട്രോളൊഴിച്ച് തീയിട്ട് നശിപ്പിച്ചു. വീടിന്റെ പോർച്ചിൽ നിറുത്തിയിട്ടിരുന്ന രണ്ട് ബൈക്കുകകളും രണ്ട് ഓട്ടോറിക്ഷകളും പൂർണമായും കത്തിനശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നും ആക്രമിച്ചത് ഗൂണ്ടാ നേതാവ് കല്ലമ്പാറ സുരയുടെ നേതൃത്വത്തിലുള്ള സംഘമാണെന്നും ജയചന്ദ്രൻ പറയുന്നു.

#360malayalam #360malayalamlive #latestnews

തൃശൂരിൽ വീടിന് നേരെ ആക്രമണം. വീട്ടിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. വടക്കാഞ്ചേരി ഒന്നാംകല്ലിൽ കുന്നത്ത് വീ...    Read More on: http://360malayalam.com/single-post.php?nid=1890
തൃശൂരിൽ വീടിന് നേരെ ആക്രമണം. വീട്ടിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. വടക്കാഞ്ചേരി ഒന്നാംകല്ലിൽ കുന്നത്ത് വീ...    Read More on: http://360malayalam.com/single-post.php?nid=1890
തൃശൂരിൽ വീടിന് നേരെ ആക്രമണം; വാഹനങ്ങൾ കത്തിച്ചു; പൊലീസ് അന്വേഷണം തൃശൂരിൽ വീടിന് നേരെ ആക്രമണം. വീട്ടിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. വടക്കാഞ്ചേരി ഒന്നാംകല്ലിൽ കുന്നത്ത് വീട്ടിൽ ജയചന്ദ്രന്റെ വീടാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്