തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരണം എന്ന ആവിശ്യവും ആയി സർക്കാർ നൽകിയ ഹർജി തള്ളി

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് അനുവദിച്ച കേന്ദ്ര നടപടിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്കധികാരമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം .ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി.എസ് ഡയസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

ലേലത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന് പ്രത്യേക ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരം ഒരു ഹരജിയുമായി കോടതിയെ സമീപിക്കാന്‍ കേരളത്തിന് അര്‍ഹതയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

2019 ഫെബ്രുവരിയില്‍ നടത്തിയ ടെന്‍ഡറിലാണ് അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്തത്.

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. വിമാനത്താവള നടത്തിപ്പ് അദാനി ഗ...    Read More on: http://360malayalam.com/single-post.php?nid=1865
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. വിമാനത്താവള നടത്തിപ്പ് അദാനി ഗ...    Read More on: http://360malayalam.com/single-post.php?nid=1865
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരണം എന്ന ആവിശ്യവും ആയി സർക്കാർ നൽകിയ ഹർജി തള്ളി തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്