മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാർത്തോമ മെത്രാപൊലീത്ത അന്തരിച്ചു

മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാർത്തോമ മെത്രാപൊലീത്ത അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുധ രോഗത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു.

2007 ഒക്ടോബർ രണ്ടിനാണ്​​ സഭയുടെ മെത്രാപ്പോലീത്തയായി ജോസഫ്‌ മാർത്തോമ്മ എന്ന പേരിൽ അദ്ദേഹം സ്ഥാനമേറ്റത്​. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിലെ പഠനത്തിനു ശേഷം 1954-ൽ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജി കോളജിൽ ബിഡി പഠനത്തിനു ചേർന്നു.

1957 ഒക്ടോബർ 18ന് കശീശ പട്ടം ലഭിച്ചു. മാർത്തോമ സഭാ പ്രതിനിധി മണ്ഡലത്തിന്‍റെ തീരുമാനപ്രകാരം 1975 ജനുവരി 11ന് റമ്പാനായും ഫെബ്രുവരി എട്ടിന് ജോസഫ്‌ മാർ ഐറേനിയോസ് എന്ന അഭിനാമത്തിൽ എപ്പിസ്​ക്കോപ്പായായും അഭിഷിക്തനായി. 1999 മാർച്ച്‌ 15ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാപ്പോലീത്തയായി ഉയർത്തപെട്ടപ്പോൾ മാർത്തോമ മെത്രാപോലീത്താക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗൻ മെത്രാപോലീത്തയായി മാർ ഐറെനിയോസ് ഉയർത്തപ്പെട്ടു. ഫിലിപ്പോസ് മാർ ക്രിസോസ്​റ്റം ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സഭാ പരമാധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോൾ സഫ്രഗൻ മെത്രാപ്പോലിത്താ ആയിരുന്ന ജോസഫ് മാർ ഐറേനിയോസിനെ, ജോസഫ് മാർത്തോമ്മ എന്ന അഭിനാമത്തിൽ മാർത്തോമ്മാ ഇരുപത്തിയൊന്നാമനായി വാഴിക്കുകയായിരുന്നു.

#360malayalam #360malayalamlive #latestnews

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുധ രോഗത്തെ തുടർന്ന്.......    Read More on: http://360malayalam.com/single-post.php?nid=1837
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുധ രോഗത്തെ തുടർന്ന്.......    Read More on: http://360malayalam.com/single-post.php?nid=1837
മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാർത്തോമ മെത്രാപൊലീത്ത അന്തരിച്ചു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുധ രോഗത്തെ തുടർന്ന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്