ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്തല്‍; പട്ടാളക്കാരന്‍ പിടിയില്‍

ലക്ഷദ്വീപിലേയ്ക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ പട്ടാളക്കാരന്‍ പിടിയില്‍. ലക്ഷദ്വീപ് കടമത്ത് സ്വദേശി അബ്ദുള്‍ നാസിബാണ് പിടിയിലായത്. ഇയാള്‍ മദ്രാസ് റെജിമെന്റില്‍ പട്ടാളക്കാരനായിരുന്നു.

കൊച്ചിയില്‍ നിന്ന് പാഴ്‌സലായി കഞ്ചാവ് ലക്ഷദ്വീപിലേയ്ക്ക് കടത്താന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. രണ്ടര കിലോ കഞ്ചാവുമായാണ് അബ്ദുള്‍ നാസിബിനെ ഹാര്‍ബര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ കുറച്ച് നാളുകളായി താന്‍ ലീവിലാണെന്ന് ഇയാള്‍ പൊലീസുകാരെ അറിയിച്ചു.

മുന്‍പ് മൂന്ന് തവണ പാഴ്‌സലില്‍ നിന്ന് കഞ്ചാവ് പിടികൂടിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ലക്ഷദ്വീപില്‍ എത്തിച്ച് നാല് ഇരട്ടി തുകയ്ക്കാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നതെന്നും വിവരം.

#360malayalam #360malayalamlive #latestnews

ലക്ഷദ്വീപിലേയ്ക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ പട്ടാളക്കാരന്‍ പിടിയില്‍ കൊച്ചിയില്‍ നിന്ന് പാഴ്‌സലായി കഞ്ചാവ് ലക്ഷദ്വ...    Read More on: http://360malayalam.com/single-post.php?nid=1821
ലക്ഷദ്വീപിലേയ്ക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ പട്ടാളക്കാരന്‍ പിടിയില്‍ കൊച്ചിയില്‍ നിന്ന് പാഴ്‌സലായി കഞ്ചാവ് ലക്ഷദ്വ...    Read More on: http://360malayalam.com/single-post.php?nid=1821
ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്തല്‍; പട്ടാളക്കാരന്‍ പിടിയില്‍ ലക്ഷദ്വീപിലേയ്ക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ പട്ടാളക്കാരന്‍ പിടിയില്‍ കൊച്ചിയില്‍ നിന്ന് പാഴ്‌സലായി കഞ്ചാവ് ലക്ഷദ്വീപിലേയ്ക്ക് കടത്താന്‍ ശ്രമിച്ച... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്