കഞ്ചാവ് ഉപയോഗം: എടപ്പാളിൽ ഒൻപതുപേർ പിടിയിൽ

എടപ്പാൾ: അയിലക്കാട് കോട്ടമുക്കിൽ കഞ്ചാവ് ഉപയോഗം വ്യാപകമാകുന്നതായ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഒൻപതുപേർ പിടിയിൽ. ഇവരിൽനിന്ന് സ്വന്തം ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു

കോട്ടമുക്ക്, അയിലക്കാട് മേഖലയിൽ കഴിഞ്ഞ കുറച്ചുകാലമായി ഒരു പറ്റം യുവാക്കളിൽ കഞ്ചാവുപയോഗം വ്യാപകമാകുന്നതായി പരാതിയുണ്ടായിരുന്നു. ചില ഒഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളിൽ ബൈക്കിലും മറ്റുമായി ഒത്തുകൂടുന്ന യുവാക്കളാണ് ഇതിന് അടിമപ്പെട്ടു തുടങ്ങിയിരുന്നത്. ഇവർക്ക് കഞ്ചാവെത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.

നേരത്തെ പച്ചില കഞ്ചാവാണെന്ന് പറഞ്ഞ് കൊടുത്ത് പണം അപഹരിച്ച കേസിലുൾപ്പെട്ട ചിലർക്ക് ഇതുമായി ബന്ധമുണ്ടെന്ന സൂചനയുമുണ്ട്. ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ ചിറയ്ക്കൽ, എസ്.എം. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ യുവാക്കളെ വളഞ്ഞ് പിടികൂടിയത്. ഇവരുടെ പേരിൽ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.

#360malayalam #360malayalamlive #latestnews

എടപ്പാൾ: അയിലക്കാട് കോട്ടമുക്കിൽ കഞ്ചാവ് ഉപയോഗം വ്യാപകമാകുന്നതായ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ......    Read More on: http://360malayalam.com/single-post.php?nid=1801
എടപ്പാൾ: അയിലക്കാട് കോട്ടമുക്കിൽ കഞ്ചാവ് ഉപയോഗം വ്യാപകമാകുന്നതായ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ......    Read More on: http://360malayalam.com/single-post.php?nid=1801
കഞ്ചാവ് ഉപയോഗം: എടപ്പാളിൽ ഒൻപതുപേർ പിടിയിൽ എടപ്പാൾ: അയിലക്കാട് കോട്ടമുക്കിൽ കഞ്ചാവ് ഉപയോഗം വ്യാപകമാകുന്നതായ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്