ജാഫര്‍ മാലിക് ഐ.എ.എസിനെതിരായ പി വി അൻവർ എം എൽ എയുടെ പരാതി നിയമസഭ എത്തിക്സ് കമ്മറ്റിക്ക് കൈമാറി

ജാഫര്‍ മാലിക് ഐ.എ.എസിനെതിരായ പരാതി നിയമസഭ എത്തിക്സ് കമ്മറ്റിക്ക് കൈമാറി. സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചുവെന്ന് ആരോപിച്ച് പി.വി അന്‍വര്‍ എം.എല്‍.എ നല്‍കിയ അവകാശലംഘന നോട്ടീസിലാണ് നടപടി. ആദിവാസി പുനരധിവാസ വികസന മിഷന്‍ വഴി ഭൂരഹിതരായ പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങിയതുമായി ബന്ധപ്പട്ട വിഷയത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എയും മുന്‍ മലപ്പുറം കലക്ടാറായിരുന്ന ജാഫര്‍ മാലിക് ഐ.എ.എസും തമ്മില്‍‌ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ‌

ഇതുമായി ബന്ധപ്പെട്ട് ചില ക്രമക്കേടുകള്‍ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടി ജാഫര്‍ മാലിക് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. തുടര്‍ന്നാണ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ അവഹേളിച്ചുവെന്ന് കാട്ടിയായിരുന്നു നിയമസഭയിലെ അവകാശ ലംഘന നോട്ടീസ് പി.വി അന്‍വര്‍ എം.എല്‍.എ നല്‍കിയത്. തുടര്‍ന്നാണ് സ്പീക്കര്‍ ഇത് നിയമസഭയുടെ പ്രിവിലേജ് എത്തിക്സ് കമ്മറ്റിയുടെ പരിഗണനക്കായി വിട്ടിരിക്കുന്നത്. ചട്ടം 159 അനുസരിച്ച് അന്വേഷണത്തിനും റിപ്പോര്‍ട്ടിനുമായാണ് ഇപ്പോള്‍ പ്രിവിലേജ് എത്തിക്സ് കമ്മറ്റിക്ക് വിട്ടിരിക്കുന്നത്.

#360malayalam #360malayalamlive #latestnews

ജാഫര്‍ മാലിക് ഐ.എ.എസിനെതിരായ പരാതി നിയമസഭ എത്തിക്സ് കമ്മറ്റിക്ക് കൈമാറി. സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചുവെന്ന് ആരോപിച്ച് പി....    Read More on: http://360malayalam.com/single-post.php?nid=1778
ജാഫര്‍ മാലിക് ഐ.എ.എസിനെതിരായ പരാതി നിയമസഭ എത്തിക്സ് കമ്മറ്റിക്ക് കൈമാറി. സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചുവെന്ന് ആരോപിച്ച് പി....    Read More on: http://360malayalam.com/single-post.php?nid=1778
ജാഫര്‍ മാലിക് ഐ.എ.എസിനെതിരായ പി വി അൻവർ എം എൽ എയുടെ പരാതി നിയമസഭ എത്തിക്സ് കമ്മറ്റിക്ക് കൈമാറി ജാഫര്‍ മാലിക് ഐ.എ.എസിനെതിരായ പരാതി നിയമസഭ എത്തിക്സ് കമ്മറ്റിക്ക് കൈമാറി. സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചുവെന്ന് ആരോപിച്ച് പി.വി അന്‍വര്‍ എം.എല്‍.എ നല്‍കിയ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്