രാജ്യത്ത് ഇന്ന് മുതൽ സിനിമാ തിയറ്ററുകൾക്ക് പ്രവർത്തനാനുമതി

ഇന്ത്യയിൽ ഇന്ന് മുതൽ സിനിമാ തിയറ്ററുകൾ പ്രവർത്തനം ആരംഭിക്കും. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കർശന മാർ​ഗ നിർദേശങ്ങൾ അനുസരിച്ചാണ് സിനിമാപ്രദർശനം പുനരാരംഭിക്കുക. ചലച്ചിത്രമേഖല വളരെ വേഗം പഴയ പ്രതാപം വീണ്ടെടുക്കുന്നത് കാണാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേദ്ക്കർ പറഞ്ഞു.

തിയറ്ററിൽ 50% പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. ഒഴിച്ചിടുന്ന 50 ശതമാനം സീറ്റുകളിൽ ഇവിടെ ഇരിക്കരുത് എന്ന് എഴുതി പ്രദർശിപ്പിക്കണം, ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കണം, നിബന്ധനകൾ സ്ക്രീനിൽ പ്രദർശിപ്പിക്കണം, സാനിറ്റൈസർ അടക്കം എല്ലാ സവിധാനങ്ങളും ഒരുക്കണം, ഹാൾ ക്യത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം, ഇങ്ങനെ നീളുന്നു നിബന്ധനകൾ.

തിയറ്ററുകളിൽ എത്തുന്നവർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമാണ്. തെർമൽ സ്ക്രീനിങ് തിയറ്ററുകളിൽ പ്രവേശിക്കുന്നതിനുമുമ്പ് നടത്തണം ഇവയും നിബന്ധനകളുടെ ഭാഗമായി നടപ്പാക്കും. ഒന്നിലധികം സ്ക്രീനുകൾ ഉള്ള ഇടങ്ങളിൽ പ്രദർശന സമയം വ്യത്യസ്തമായാണ് ക്രമീകരിക്കുക. ചലച്ചിത്രമേഖല വീണ്ടും സജീവമാകുന്നത് കൊവിഡ് വ്യാപനം ഉണ്ടാകാൻ കാരണമാകത്ത വിധത്തിൽ എല്ലാവരും ഉത്തരവാദിത്വത്തൊടെ സാഹചര്യത്തെ കൈകാര്യം ചെയ്യണമെന്നും പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേദ്ക്കർ അഭ്യർത്ഥിച്ചു.

#360malayalam #360malayalamlive #latestnews

ഇന്ത്യയിൽ ഇന്ന് മുതൽ സിനിമാ തിയറ്ററുകൾ പ്രവർത്തനം ആരംഭിക്കും. കേന്ദ്രസർക്കാർ.......    Read More on: http://360malayalam.com/single-post.php?nid=1747
ഇന്ത്യയിൽ ഇന്ന് മുതൽ സിനിമാ തിയറ്ററുകൾ പ്രവർത്തനം ആരംഭിക്കും. കേന്ദ്രസർക്കാർ.......    Read More on: http://360malayalam.com/single-post.php?nid=1747
രാജ്യത്ത് ഇന്ന് മുതൽ സിനിമാ തിയറ്ററുകൾക്ക് പ്രവർത്തനാനുമതി ഇന്ത്യയിൽ ഇന്ന് മുതൽ സിനിമാ തിയറ്ററുകൾ പ്രവർത്തനം ആരംഭിക്കും. കേന്ദ്രസർക്കാർ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്