കോവിഡ് സ്ഥിരീകരിച്ച ആള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് ഡയാലിസിസ് നിഷേധിച്ചതായി പരാതി

മാറഞ്ചേരി പഞ്ചായത്ത് നാലാം വാര്‍ഡ് ഐനിച്ചിറ കരുമത്തില്‍ വിനോദിനാണ് എടപ്പാള്‍ ശ്രീവത്സം ആശുപത്രിയില്‍ നിന്നും ഡയാലിസ് ചെയ്യാന്‍ അനുവധിക്കാതെ വിട്ടയച്ചതായി പരാതിയുള്ളത്.പപ്പട നിര്‍മ്മാണം ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന വിനോദ് കഴിഞ്ഞ രണ്ട്മാസമായി ഡയാലിസ് ചെയ്ത് വരികയായിരുന്നു.

ഇന്ന് കാലത്ത് തന്റെ പതിമൂന്നാമത് ഡയാലിസിസിനായി ആശുപത്രിയിലെത്തിയ വിനോദിന്റെ അന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

നിലവില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഡയാലിസ് സെന്ററുകളിലും സ്വകാര്യ ആശുപത്രികളിലും കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് വേണ്ടി ഒരു മെഷീന്‍ മാറ്റിവെക്കണം എന്നാണ് നിയമം.


നിലവില്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതോ ചിത്സതേടി എത്തുന്നതൊ ആയ രോഗികൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന കാരണത്താല്‍ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഉത്തരവില്‍ പ്രത്യേകം നിഷ്കര്‍ശിക്കുന്നു. എന്നാല്‍ ഈ ഉത്തരവിന് വിരുദ്ധമായ കാര്യങ്ങളാണ് ഇന്ന് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. സാമ്പത്തികമായി ഏറെ പരാധീനതയുള്ള കുടുംബമാണ്. വിനോദിന്റേത്. 

മൂന്ന് ചെറിയ കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് വിനോദ്. എന്നാല്‍ രോഗിയായത് മുതല്‍ പപ്പടപണിക്ക് പോകാന്‍ കഴിയാതെ കിടപ്പിലായി. നാട്ടുകാരുടേയും ബന്ധുക്കളുടേയും സാമ്പത്തിക സഹായത്തിലാണ് ചികിത്സാ ചിലവുകള്‍ കണ്ടെത്തുന്നത്.

ഇതിനിടെ ഒരു സ്വകാര്യ സ്കൂളിലെ ക്ലീനിങ്ങ് സ്റ്റാഫായി ജോലി നോക്കി ഭാര്യ ചെറിയ രീതിയില്‍ വീട്ടുചിലവുകള്‍ കണ്ടെത്തിയിരുന്നെങ്കിലും ലോക്ക്ഡൗണ്‍നെ തുര്‍ന്ന് സ്കൂള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ആ ജോലിയും വരുമാനവും നിലച്ചു.എടപ്പാളില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സലഭ്യമാക്കാന്‍ ശ്രമം നടത്തിയെങ്കിലും റൂം വാടക മാത്രം മൂവായിരം രൂപ വേണം. ഡയാലിസ് ചിലവും യാത്രാചിലവും കൂടിയാകുമ്പോള്‍  വരുമാനം പൂര്‍ണ്ണമായും നിലച്ച് ഇപ്പോള്‍ നിത്യ വൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഇത്രയും തുക താങ്ങാവുന്നതിലും അപ്പുറമാണ്.

ഒരുഭാഗത്ത് ചിത്സാ നിഷേധവും സര്‍ക്കാര്‍ ഉത്തരവ് ലംഘനവും നടക്കുമ്പോള്‍ മറുഭാഗത്ത് ഡയാലിസ് തിയ്യതി തെറ്റുമ്പോഴുണ്ടാകുന്ന ശാരീരികബുദ്ധിമുട്ടുകളെ എങ്ങിനെ മറികടക്കും എന്ന ആശങ്കയിലാണ് വിനോദ്. ശരിയായ രീതിയില്‍ റൂം ക്വോറന്റെയിന്‍ സൗകര്യം പോലുമില്ലാത്ത വീട്ടിലാണ് വിനോദും കുടുംബവും .

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്ത് നാലാം വാര്‍ഡ് ഐനിച്ചിറ കരുമത്തില്‍ വിനോദിനാണ് എടപ്പാള്‍ ശ്രീവത്സം ആശുപത്രിയില്‍ നിന്നും ഡയാലിസ് ചെയ്യാന...    Read More on: http://360malayalam.com/single-post.php?nid=1746
മാറഞ്ചേരി പഞ്ചായത്ത് നാലാം വാര്‍ഡ് ഐനിച്ചിറ കരുമത്തില്‍ വിനോദിനാണ് എടപ്പാള്‍ ശ്രീവത്സം ആശുപത്രിയില്‍ നിന്നും ഡയാലിസ് ചെയ്യാന...    Read More on: http://360malayalam.com/single-post.php?nid=1746
കോവിഡ് സ്ഥിരീകരിച്ച ആള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് ഡയാലിസിസ് നിഷേധിച്ചതായി പരാതി മാറഞ്ചേരി പഞ്ചായത്ത് നാലാം വാര്‍ഡ് ഐനിച്ചിറ കരുമത്തില്‍ വിനോദിനാണ് എടപ്പാള്‍ ശ്രീവത്സം ആശുപത്രിയില്‍ നിന്നും ഡയാലിസ് ചെയ്യാന്‍ അനുവധിക്കാതെ വിട്ടയച്ചതായി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്