സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു

പൊന്നാനിഅഴിമുഖത്തിന് കുറുകെയുള്ളഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ച് സ്പീക്കർ ഇന്നലെ പോസ്റ്റിട്ടിരുന്നു. ഇതിനെ അഭിനന്ദിച്ച് സ്വന്തം അക്കൗണ്ടിൽ നിന്ന് കമന്റും വന്നു. ഇതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരമറിഞ്ഞത്. അക്കൗണ്ട് ഹാക്ക് ചെയ്തതിനെ കുറിച്ച് സ്പീക്കർ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.

പൊന്നാനിയിൽ നിർമ്മാണനുമതി ലഭിച്ചു ടെൻഡർ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു...

Posted by P Sreeramakrishnan on Tuesday, October 13, 2020

‘പൊന്നാനിയിൽ നിർമാണാനുമതി ലഭിച്ച് ടെൻഡർ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ എന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ‘എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാൻ തന്നേ കമെന്റ് ചെയ്തതായി’ കാണുകയുണ്ടായി. മിനിട്ടുകൾ കൊണ്ട് ആ കമെന്റിൽ നിരവധി റിയാക്ഷനുകളും മറുപടി കമെന്റുകളും വരികയും, സ്‌ക്രീൻ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടു.അക്കൗണ്ട് ഹാക്ക് ചെയ്ത് കയറി കൊച്ചിയിൽ നിന്നും കമന്റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തെളിവ് സഹിതം പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതിൽ മറ്റൊന്നുമില്ലെന്നു എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു’- ശ്രീരാമകൃഷ്ണൻ പോസ്റ്റിട്ടു.

കൊച്ചിയിൽ നിന്നാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. തെളിവ് സഹിതം പൊലീസിൽ പരാതി നൽകുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

#360malayalam #360malayalamlive #latestnews

കൊച്ചിയിൽ നിന്നാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. തെളിവ് സഹിതം പൊലീസിൽ..........    Read More on: http://360malayalam.com/single-post.php?nid=1727
കൊച്ചിയിൽ നിന്നാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. തെളിവ് സഹിതം പൊലീസിൽ..........    Read More on: http://360malayalam.com/single-post.php?nid=1727
സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു കൊച്ചിയിൽ നിന്നാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. തെളിവ് സഹിതം പൊലീസിൽ....... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്