കോവിഡ് പ്രതിരോധം : മുസ്‌ലിംലീഗ് വിഭവസമാഹരണത്തിന് തുടക്കമായി

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി പ്രഖ്യാപിച്ച പത്തുകോടിയുടെ വിഭവസമാഹരണ യജ്ഞത്തിന് തുടക്കം.
പാണക്കാട് നടന്ന ചടങ്ങിൽ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് ഡയാലിസിസ് യന്ത്രം വാങ്ങുന്നതിനാവശ്യമായ ഫണ്ട് അഹമ്മദ് മൂപ്പനിൽനിന്ന് സ്വീകരിച്ച് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു.

കാമ്പയിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഫണ്ട് കളക്ടറെ ഏൽപ്പിക്കുമെന്നും മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ്‌ബഷീർ, എം.എൽ.എമാരായ പി.കെ. അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, പ്രൊഫ. കെ.കെ. ആബിദ്ഹുസൈൻ തങ്ങൾ, കെ.എൻ.എ. ഖാദർ, പി. അബ്ദുൽഹമീദ്, എം. ഉമ്മർ, എൻ. ശംസുദ്ദീൻ, പി. ഉബൈദുല്ല തുടങ്ങിയവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി പ്രഖ്യാപിച്ച പത്തുകോടിയുടെ വിഭവസമാഹരണ യജ്ഞത്തിന്....    Read More on: http://360malayalam.com/single-post.php?nid=1659
മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി പ്രഖ്യാപിച്ച പത്തുകോടിയുടെ വിഭവസമാഹരണ യജ്ഞത്തിന്....    Read More on: http://360malayalam.com/single-post.php?nid=1659
കോവിഡ് പ്രതിരോധം : മുസ്‌ലിംലീഗ് വിഭവസമാഹരണത്തിന് തുടക്കമായി മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി പ്രഖ്യാപിച്ച പത്തുകോടിയുടെ വിഭവസമാഹരണ യജ്ഞത്തിന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്