കോവിഡ് പ്രതിരോധത്തിന് മാസ്ക് ധരിക്കൽ പ്രധാനപ്പെട്ട ഒന്നാണ്; പുറത്തിറങ്ങുമ്പോൾ പത്ത് ശതമാനത്തോളം പേർ മാസ്‌ക്ക് ധരിക്കാത്ത സാഹചര്യം: മുഖ്യമന്ത്രി.

കൊവിഡ് രോഗ വ്യാപനം തടയാൻ ഫലപ്രദമായ കാര്യമാണ് മാസ്‌ക്ക് ധരിക്കലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്‌ക്ക് ധരിക്കുന്നവരിൽ രോഗത്തിന് തീവ്രത കുറയുമെന്ന് ബന്ധപ്പെട്ട പഠനങ്ങൾ വ്യക്തമാക്കുന്നു. പൊതു സ്ഥലത്ത് ഇറങ്ങുമ്പോൾ മാസ്‌ക്ക് ധരിച്ചേ മതിയാകൂവെന്നും മുഖ്യമന്ത്രി. പുറത്തിറങ്ങുമ്പോൾ പത്ത് ശതമാനത്തോളം പേർ മാസ്‌ക്ക് ധരിക്കാത്ത സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകാനാണ് കൊവിഡ് ബ്രിഗേഡ് രൂപീകരിച്ചത്. കൂടുതൽ ഡോക്ടർമാരുടെ സേവനം അത്യാവശ്യമായി വന്നിട്ടുണ്ട്. കൊവിഡ് ബ്രിഗേഡിൽ കൂടുതൽ പേർ രജിസ്റ്റർ ചെയ്യണമെന്നും ആരോഗ്യ പ്രവർത്തകരുടെ സേവനം നാടിന് ആവശ്യമായിരിക്കുന്ന ഘട്ടമാണെന്നും മുഖ്യമന്ത്രി. ജനങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് വന്നുപോയവരിൽ 30 ശതമാനം പേരിൽ ലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ട്. 10 ശതമാനം പേരിൽ നല്ല ബുദ്ധിമുട്ടുണ്ടാകുന്നു. കുട്ടികളിൽ രോഗ തീവ്രത കുറവാണെന്നും മുഖ്യമന്ത്രി. കൊവിഡ് മരണ നിരക്ക് മെയ് മാസം 0.77 ശതമാനവും ആഗസ്തിൽ 0.44 ശതമാനവും സെപ്തംബറിൽ 0.37 ശതമാനവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


#360malayalam #360malayalamlive #latestnews

കൊവിഡ് രോഗ വ്യാപനം തടയാൻ ഫലപ്രദമായ കാര്യമാണ് മാസ്‌ക്ക് ധരിക്കലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്‌ക്ക് ധരിക്കുന്നവരിൽ രോഗത്...    Read More on: http://360malayalam.com/single-post.php?nid=1634
കൊവിഡ് രോഗ വ്യാപനം തടയാൻ ഫലപ്രദമായ കാര്യമാണ് മാസ്‌ക്ക് ധരിക്കലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്‌ക്ക് ധരിക്കുന്നവരിൽ രോഗത്...    Read More on: http://360malayalam.com/single-post.php?nid=1634
കോവിഡ് പ്രതിരോധത്തിന് മാസ്ക് ധരിക്കൽ പ്രധാനപ്പെട്ട ഒന്നാണ്; പുറത്തിറങ്ങുമ്പോൾ പത്ത് ശതമാനത്തോളം പേർ മാസ്‌ക്ക് ധരിക്കാത്ത സാഹചര്യം: മുഖ്യമന്ത്രി. കൊവിഡ് രോഗ വ്യാപനം തടയാൻ ഫലപ്രദമായ കാര്യമാണ് മാസ്‌ക്ക് ധരിക്കലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്‌ക്ക് ധരിക്കുന്നവരിൽ രോഗത്തിന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്