മാറഞ്ചേരി പഞ്ചായത്ത് ഉൾപ്പടെ 45 തദ്ദേശസ്ഥാപനങ്ങളുടെ ശുചിത്വപദവി പ്രഖ്യാപനം ഇന്ന്

മലപ്പുറം: ഖരമാലിന്യ സംസ്‌കരണത്തിൽ മികവ് തെളിയിച്ച് 45 തദ്ദേശസ്ഥാപനങ്ങളുടെ ശുചിത്വപദവി പ്രഖ്യാപനം ശനിയാഴ്ച രാവിലെ 10-ന് മുഖ്യമന്ത്രി ഓൺലൈൻ വഴി നടത്തും

39 ഗ്രാമപ്പഞ്ചായത്തുകളും ആറു നഗരസഭകളുമാണ് ശുചിത്വപദവി നേടിയത്. 61 തദ്ദേശ സ്ഥാപനങ്ങളെയാണ് ജില്ലയിൽനിന്ന് ആദ്യഘട്ടത്തിൽ ശുചിത്വപദവി പ്രഖ്യാപനത്തിലേക്ക് തിരഞ്ഞെടുത്തത്. പരിശോധന കഴിഞ്ഞ 45 തദ്ദേശ സ്ഥാപനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ശുചിത്വ പദവി നൽകുന്നത്.

മാറഞ്ചേരി, നന്നമുക്ക്, തവനൂർ, വട്ടംകുളം, ആലങ്കോട്, വെളിയങ്കോട്, വളവന്നൂർ, നിറമരുതൂർ, ഊരകം, പറപ്പൂർ, ചാലിയാർ, കരുളായി, തുവൂർ, അമരമ്പലം, കരുവാരക്കുണ്ട്, മക്കരപ്പറമ്പ്, മൂർക്കനാട്, മൊറയൂർ, ആനക്കയം, കോഡൂർ, ഒതുക്കുങ്ങൽ, എടപ്പറ്റ, ചേലേമ്പ്ര, കുഴിമണ്ണ, പുൽപ്പറ്റ, ചെറുകാവ്, പുളിക്കൽ, മുതുവല്ലൂർ, വാഴയൂർ, തിരുനാവായ, വെട്ടം, പുറത്തൂർ, മംഗലം, എടയൂർ, തൃക്കലങ്ങോട്, കീഴാറ്റൂർ, എലംകുളം, തിരുവാലി, മേലാറ്റൂർ തുടങ്ങി 39 ഗ്രാമപഞ്ചായത്തുകളുടെയും പൊന്നാനി, പരപ്പനങ്ങാടി, നിലമ്പൂർ, മലപ്പുറം, മഞ്ചേരി, തിരൂർ ആറു നഗരസഭയുടെയുമാണ് ശുചിത്വപദവി പ്രഖ്യാപനം നടത്തുന്നത്.

#360malayalam #360malayalamlive #latestnews

മലപ്പുറം: ഖരമാലിന്യ സംസ്‌കരണത്തിൽ മികവ് തെളിയിച്ച് 45 തദ്ദേശസ്ഥാപനങ്ങളുടെ ശുചിത്വപദവി പ്രഖ്യാപനം ശനിയാഴ്ച രാവിലെ 10-ന് മുഖ്യമന്ത...    Read More on: http://360malayalam.com/single-post.php?nid=1611
മലപ്പുറം: ഖരമാലിന്യ സംസ്‌കരണത്തിൽ മികവ് തെളിയിച്ച് 45 തദ്ദേശസ്ഥാപനങ്ങളുടെ ശുചിത്വപദവി പ്രഖ്യാപനം ശനിയാഴ്ച രാവിലെ 10-ന് മുഖ്യമന്ത...    Read More on: http://360malayalam.com/single-post.php?nid=1611
മാറഞ്ചേരി പഞ്ചായത്ത് ഉൾപ്പടെ 45 തദ്ദേശസ്ഥാപനങ്ങളുടെ ശുചിത്വപദവി പ്രഖ്യാപനം ഇന്ന് മലപ്പുറം: ഖരമാലിന്യ സംസ്‌കരണത്തിൽ മികവ് തെളിയിച്ച് 45 തദ്ദേശസ്ഥാപനങ്ങളുടെ ശുചിത്വപദവി പ്രഖ്യാപനം ശനിയാഴ്ച രാവിലെ 10-ന് മുഖ്യമന്ത്രി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്