ഇടതുസർക്കാർ എല്ലാവിശ്വാസവും നഷ്ടപ്പെട്ട ഭരണകൂടമായി -കുഞ്ഞാലിക്കുട്ടി

മലപ്പുറം: അഴിമതിയിൽ മുങ്ങിയ പിണറായി സർക്കാരിന് ഭരണത്തിൽ തുടരാൻ ധാർമികമായി ഒരധികാരവുമില്ലെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. നേതാക്കൾ കളക്ടറേറ്റിലേക്ക് നടത്തിയ ഫ്ളാഷ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവിശ്വാസവും നഷ്ടപ്പെട്ട ഭരണകൂടമായി ഇടതുസർക്കാർ മാറി. അഴിമതിയുടെ ചുരുളുകൾ ഒരോന്നായി അഴിഞ്ഞുകൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രി മുമ്പ് പറഞ്ഞ കാര്യങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് അന്വേഷണം സംഘം പുറത്തുവിടുന്ന ഓരോ റിപ്പോർട്ടുകളും. മുഖ്യമന്ത്രിയുടെ നിർദേശങ്ങളാണ് പ്രിൻസിപ്പൽ സെക്രട്ടറി മുഖാന്തരം നടപ്പിലാക്കിയത്. കോവിഡ് നിയന്ത്രണങ്ങളുണ്ടായതുകൊണ്ട് മാത്രമാണ് സർക്കാർ രക്ഷപ്പെട്ടുപോകുന്നത്.

സാധാരണഗതിയിലായിരുന്നുവെങ്കിൽ കേരളത്തിൽ പ്രതിഷേധം ആളിക്കത്തുമായിരുന്നു. പ്രതിപക്ഷ സംഘടനകൾ നടത്തുന്ന മിന്നൽ പ്രതിഷേധങ്ങൾ താഴെ തട്ടിലേക്ക് വ്യാപിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് അധ്യക്ഷതവഹിച്ചു.

എ.പി. അനിൽകുമാർ എം.എൽ.എ., പി. ഉബൈദുല്ല എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.


#360malayalam #360malayalamlive #latestnews

മലപ്പുറം: അഴിമതിയിൽ മുങ്ങിയ പിണറായി സർക്കാരിന് ഭരണത്തിൽ തുടരാൻ ധാർമികമായി ഒരധികാരവുമില്ലെന്ന് മുസ്‌ലിംലീഗ്.......    Read More on: http://360malayalam.com/single-post.php?nid=1610
മലപ്പുറം: അഴിമതിയിൽ മുങ്ങിയ പിണറായി സർക്കാരിന് ഭരണത്തിൽ തുടരാൻ ധാർമികമായി ഒരധികാരവുമില്ലെന്ന് മുസ്‌ലിംലീഗ്.......    Read More on: http://360malayalam.com/single-post.php?nid=1610
ഇടതുസർക്കാർ എല്ലാവിശ്വാസവും നഷ്ടപ്പെട്ട ഭരണകൂടമായി -കുഞ്ഞാലിക്കുട്ടി മലപ്പുറം: അഴിമതിയിൽ മുങ്ങിയ പിണറായി സർക്കാരിന് ഭരണത്തിൽ തുടരാൻ ധാർമികമായി ഒരധികാരവുമില്ലെന്ന് മുസ്‌ലിംലീഗ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്