ജലജീവൻ മിഷൻ പദ്ധതിക്ക് തുടക്കമായി.

 ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ  ഓൺലൈൻ മുഖേന നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായി  69 കുടിവെള്ള പദ്ധതികൾ കിഫ് ബിയിലൂടെ സംസ്ഥാനത്ത് യാഥാർത്ഥ്യമായി വരുന്നുവെന്നും ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലൂടെ അറിയാൻ സാധിക്കുന്ന വിധത്തിൽ സുതാര്യവും സമയബന്ധിതവുമായി പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഒ.എൻ.വി  ഹാളിൽ പ്രത്യേകം സജ്ജമാക്കിയ വീഡിയോ കോൺഫറൻസ് യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ, ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക് എന്നിവർ മുഖ്യാതിഥികളായി. 

 പദ്ധതി പ്രവൃത്തികളുടെ ജില്ലാതല ഉദ്ഘാടനം ഓൺലൈൻ മുഖേന സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സ്ഥായിയായ പരിഹാരമാണ് ജലജീവൻ മിഷൻ പദ്ധതിയെന്നും കുടിവെള്ള പ്രശ്നത്തിന്  സ്ഥിരമായ പരിഹാരത്തിനാണ് ജില്ലയിൽ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി 80% പ്രവർത്തി പൂർത്തിയായെന്നും  സ്പീക്കർ കൂട്ടിച്ചേർത്തു.

ജനകീയ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി മേൽനോട്ടത്തിലാണ് ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ മലപ്പുറം  പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ഷംസുദ്ധീൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത ജയരാജ്, ജില്ലാ പഞ്ചായത്ത് അംഗം ഷെമീറ എളയോടന്ന് മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ...    Read More on: http://360malayalam.com/single-post.php?nid=1578
ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ...    Read More on: http://360malayalam.com/single-post.php?nid=1578
ജലജീവൻ മിഷൻ പദ്ധതിക്ക് തുടക്കമായി. ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഒ.എൻ.വി ഹാളിൽ പ്രത്യേകം സജ്ജമാക്കിയ വീഡിയോ കോൺഫറൻസ് യോഗത്തിൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്