രാജ്യത്തെ വ്യാജ സര്‍വകലാശാകളുടെ പട്ടിക പുറത്ത്: എട്ടെണ്ണം യുപിയില്‍; കേരളത്തിലും വ്യാജന്‍

ന്യൂഡല്‍ഹി:  രാജ്യത്താകെയുള്ള വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ പുറത്തുവിട്ടു. 24 സര്‍വ്വകലാശാലകളെയാണ് യുജിസി നിയമങ്ങള്‍ക്ക് വിധേയമല്ലാതെ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് യാതൊരു ബിരുദവും നല്‍കാനുള്ള അധികാരം ഇവക്കില്ലെന്നു യുജിസി വ്യക്തമാക്കി. ഇവയില്‍ എട്ടെണ്ണം പ്രവര്‍ത്തിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. ഏഴെണ്ണംഡല്‍ഹിയിലും ഒഡീഷ് പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ടെണ്ണം വീതമാണുള്ളത്. കര്‍ണാടക, കേരള, മ?ഹാരാഷ്ട്ര, പുതുച്ചേരി, ആന്ധ്രാ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും പ്രവര്‍ത്തിക്കുന്നുണ്ട്.

യുജിസി പുറത്ത് വിട്ട വ്യാജ സര്‍വ്വകലാശാലയുടെ ലിസ്റ്റ് 

ഡല്‍ഹി
കമേഴ്ഷ്യല്‍ യൂണിവേഴ്സിറ്റി ലിമിറ്റജ് ദര്യഗഞ്ച് ഡല്‍ഹി
യൂണൈറ്റഡ് നാഷന്‍സ് യൂണിവേഴ്സിറ്റി, ഡല്‍ഹി
എഡിആര്‍-സെന്‍ട്രിക് ജുറിഡീഷ്യല്‍ യൂണിവേഴ്സിറ്റി, എഡിആര്‍ ഹൗസ്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ന്യൂഡല്‍ഹി
വിശ്വകര്‍മ ഓപണ്‍ യൂണിവേഴ്സിറ്റി ഫോര്‍ സെല്‍ഫ്-എംപ്ലോയ്മെന്റ്, ഇന്ത്യ
അധ്യാത്മിക് വിശ്വവിദ്യാലയ(സ്പിരിച്വല്‍ യൂണിവേഴ്സിറ്റി)

ഉത്തര്‍പ്രദേശ്
വര്‍ണശേയ സംസ്‌കൃത വിശ്വവിദ്യാല, വാരണാസി
മഹിളാ ഗ്രാമ വിദ്യാപിഠം / വിശ്വവിദ്യല്യ
ഗാന്ധി ഹിന്ദി വിദ്യാപീഠ്, പ്രയാഗ്
നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി, കാണ്‍പൂര്‍
നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി (ഓപ്പണ്‍ യൂണിവേഴ്സിറ്റി), അചല്‍ട്ടാല്‍, അലിഗഡ്
ഉത്തര്‍പ്രദേശ് വിശ്വവിദ്യാലയം, കോസി കലന്‍, മഥുര
മഹാറാണ പ്രതാപ് ശിക്ഷ നികേതന്‍ വിശ്വവിദ്യാലയം,
ഇന്ദ്രപ്രസ്ഥശിക്ഷ പരിഷദ്, നോയിഡ

പശ്ചിമ ബംഗാള്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, കൊല്‍ക്കത്ത
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച്, കൊല്‍ക്കത്ത

ഒഡീഷ
നബഭാരത് ശിക്ഷ പരിഷത്ത്, റൂര്‍ക്കല
നോര്‍ത്ത് ഒറീസ യൂണിവേഴ്സിറ്റി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്നോളജി, മയൂര്‍ഭഞ്ച്

കര്‍ണാടക
ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എജ്യൂക്കേഷന്‍ സൊസൈറ്റി

കേരള
സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി കിശനറ്റം

മഹാരാഷ്ട്ര
രാജ അറബിക് യൂണിവേഴ്സിറ്റി, നാഗ്പുര്‍

പുതുച്ചേരി
ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍

ആന്ധ്രപ്രദേശ്
ക്രൈസ്റ്റ് ടെസ്റ്റമെന്റ് ഡീമ്ഡ് യൂണിവേഴ്സിറ്റി


#360malayalam #360malayalamlive #latestnews

ന്യൂഡല്‍ഹി: രാജ്യത്താകെയുള്ള വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ പുറത്തുവിട്ടു. 24 സര്‍വ്വകലാശ...    Read More on: http://360malayalam.com/single-post.php?nid=1568
ന്യൂഡല്‍ഹി: രാജ്യത്താകെയുള്ള വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ പുറത്തുവിട്ടു. 24 സര്‍വ്വകലാശ...    Read More on: http://360malayalam.com/single-post.php?nid=1568
രാജ്യത്തെ വ്യാജ സര്‍വകലാശാകളുടെ പട്ടിക പുറത്ത്: എട്ടെണ്ണം യുപിയില്‍; കേരളത്തിലും വ്യാജന്‍ ന്യൂഡല്‍ഹി: രാജ്യത്താകെയുള്ള വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ പുറത്തുവിട്ടു. 24 സര്‍വ്വകലാശാലകളെയാണ് യുജിസി നിയമങ്ങള്‍ക്ക് വിധേയമല്ലാതെ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് യാതൊരു ബിരുദവും നല്‍കാനുള്ള അധികാരം ഇവക്കില്ലെന്നു..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്