എടപ്പാൾ മേൽപ്പാലംപണി: പകൽഗതാഗതം തടയില്ല

എടപ്പാൾ: മേൽപ്പാലത്തിന്റെ തൃശ്ശൂർ-കോഴിക്കോട് പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തിന്റെ പണിമൂലം ടൗണിൽ പകൽസമയത്ത് ഗതാഗതം തടസ്സപ്പെടുത്തുകയില്ലെന്ന് ചങ്ങരംകുളം എസ്.ഐ.എം. ബാബുരാജ് അറിയിച്ചു.

ജനങ്ങളുടെയും വാഹനങ്ങളുടെയും പ്രയാസം കുറയ്ക്കാനായി പോലീസ് നടത്തിയ ഇടപെടലിനെത്തുടർന്നാണ് ഇത്തരമൊരു തീരുമാനം കമ്പനി കൈക്കൊണ്ടത്. രാത്രിയിൽ മാത്രം പ്രവൃത്തി നടത്താനും പകൽ സാധാരണപോലെ ഗതാഗതം അനുവദിക്കാനുമാണ് തീരുമാനം.

നേരത്തേ പൊന്നാനി റോഡിൽനിന്ന് പട്ടാമ്പി റോഡിലേക്കും ടൗണിൽനിന്ന് തൃശ്ശൂർ റോഡിലേക്കുമുള്ള ഗതാഗതം പൂർണമായി തടസ്സപ്പെടുമെന്നായിരുന്നു ഏറനാട് എൻജിനിയറിങ് കമ്പനി പ്രതിനിധികൾ അറിയിച്ചിരുന്നത്.

#360malayalam #360malayalamlive #latestnews

എടപ്പാൾ: മേൽപ്പാലത്തിന്റെ തൃശ്ശൂർ-കോഴിക്കോട് പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തിന്റെ പണിമൂലം ടൗണിൽ പകൽസമയത്ത് ഗതാഗതം തടസ്സ...    Read More on: http://360malayalam.com/single-post.php?nid=1561
എടപ്പാൾ: മേൽപ്പാലത്തിന്റെ തൃശ്ശൂർ-കോഴിക്കോട് പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തിന്റെ പണിമൂലം ടൗണിൽ പകൽസമയത്ത് ഗതാഗതം തടസ്സ...    Read More on: http://360malayalam.com/single-post.php?nid=1561
എടപ്പാൾ മേൽപ്പാലംപണി: പകൽഗതാഗതം തടയില്ല എടപ്പാൾ: മേൽപ്പാലത്തിന്റെ തൃശ്ശൂർ-കോഴിക്കോട് പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തിന്റെ പണിമൂലം ടൗണിൽ പകൽസമയത്ത് ഗതാഗതം തടസ്സപ്പെടുത്തുകയില്ലെന്ന് ചങ്ങരംകുളം എസ്.ഐ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്