തവനൂരിലെ സെൻട്രൽ ജയിൽ നിർമാണം: ഉന്നതതല യോഗം ചേർന്നു

തവനൂർ കൂരടയിലെ സെൻട്രൽ ജയിൽ കെട്ടിടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്നു. ഉത്തരമേഖലാ ഡി.ഐ.ജി. എ.കെ. വിനോദ്കുമാർ, ഹെഡ്ക്വാർട്ടേഴ്‌സ് ഡി.ഐ.ജി. എസ്. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. പൊതുമരാമത്ത്, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

അഞ്ചുവർഷം മുമ്പാണ് ജയിൽനിർമാണം ആരംഭിച്ചത്. 14.75 കോടി രൂപ ചെലവഴിച്ചുള്ള രണ്ടാംഘട്ട പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എട്ടേക്കറോളം വരുന്ന ജയിൽവകുപ്പിന്റെ ഭൂമിയിൽ 2.36 ഏക്കർ ചുറ്റുമതിൽകെട്ടി തിരിച്ച് അതിനുള്ളിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. രണ്ടാംഘട്ട നിർമാണത്തിന് ഇനിയും തുക അനുവദിക്കേണ്ടതുണ്ട്. കിണർ, ആശുപത്രി, ക്വാർട്ടേഴ്‌സ്, കാന്റീൻ തുടങ്ങിയ നിർമിക്കേണ്ടതുണ്ട്. ഇതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് അമ്മു കൺസ്ട്രക്‌ഷനാണ് കെട്ടിടം നിർമിക്കുന്നത്.

#360malayalam #360malayalamlive #latestnews

തവനൂർ കൂരടയിലെ സെൻട്രൽ ജയിൽ കെട്ടിടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ജയിൽ വകുപ്പ്.......    Read More on: http://360malayalam.com/single-post.php?nid=1559
തവനൂർ കൂരടയിലെ സെൻട്രൽ ജയിൽ കെട്ടിടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ജയിൽ വകുപ്പ്.......    Read More on: http://360malayalam.com/single-post.php?nid=1559
തവനൂരിലെ സെൻട്രൽ ജയിൽ നിർമാണം: ഉന്നതതല യോഗം ചേർന്നു തവനൂർ കൂരടയിലെ സെൻട്രൽ ജയിൽ കെട്ടിടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ജയിൽ വകുപ്പ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്