പൊതുസ്ഥലങ്ങള്‍ പ്രതിഷേധത്തിനായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി

പൊതുസ്ഥലങ്ങള്‍ പ്രതിഷേധത്തിനായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി. റോഡ് കയ്യേറിയുള്ള ശാഹീൻ ബാഗ് മോഡല്‍ പൗരത്വ സമരത്തിനെതിരെ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ പ്രതിഷേധം നടത്താവൂയെന്നും കോടതി നിര്‍ദേശിച്ചു.

പൊതുസ്ഥലം കയ്യേറുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്, പൊതുസ്ഥലങ്ങള്‍ കയ്യേറി അനിശ്ചിത കാലത്തേക്ക് സമരം നടത്തുന്നവര്‍ക്കെതിരെ പോലീസും സര്‍ക്കാരും നടപടി സ്വീകരിക്കണം, ഇതിനായി കോടതിയുടെ ഉത്തരവിനായി കാത്തിരിക്കരുതെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് നിര്‍ദേശിച്ചു.

പൊതുയോഗങ്ങൾ വിലക്കാൻ പാടില്ല. പക്ഷേ, അതു തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലായിരിക്കണം നടത്തേണ്ടത്. യാത്ര ചെയ്യാനുള്ള അവകാശം അനിശ്ചിതമായി വെട്ടിച്ചുരുക്കാനാകില്ല. കോടതി ഇടപെടൽ കാത്തിരിക്കാതെ ഭരണകൂടം ഇവ മാറ്റണം. പ്രതിഷേധിക്കാനുള്ള അവകാശത്തോടൊപ്പം തന്നെ യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.

#360malayalam #360malayalamlive #latestnews

പൊതുസ്ഥലങ്ങള്‍ പ്രതിഷേധത്തിനായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി. റോഡ് കയ്യേറിയുള്ള ശാഹീൻ ബാഗ് മോഡല്‍ പൗരത്വ സമരത്തിനെത...    Read More on: http://360malayalam.com/single-post.php?nid=1537
പൊതുസ്ഥലങ്ങള്‍ പ്രതിഷേധത്തിനായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി. റോഡ് കയ്യേറിയുള്ള ശാഹീൻ ബാഗ് മോഡല്‍ പൗരത്വ സമരത്തിനെത...    Read More on: http://360malayalam.com/single-post.php?nid=1537
പൊതുസ്ഥലങ്ങള്‍ പ്രതിഷേധത്തിനായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി പൊതുസ്ഥലങ്ങള്‍ പ്രതിഷേധത്തിനായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി. റോഡ് കയ്യേറിയുള്ള ശാഹീൻ ബാഗ് മോഡല്‍ പൗരത്വ സമരത്തിനെതിരെ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ പ്രതിഷേധം നടത്താവൂയെന്നും കോടതി നിര്‍ദേശിച്ചു. പൊതുസ്ഥലം കയ്യേറുന്നില്ലെന്ന്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്