മൂക്കുതല PCNGHSS ലെ ഫുട്ബോള്‍ സ്റ്റേഡിയത്തിന് മൂന്നുകോടി രൂപയുടെ ഭരണാനുമതി

കേരള ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മൂക്കുതല PCN GHSS ലെ ഫുട്ബോള്‍ സ്റ്റേഡിയത്തിന് മൂന്നുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ബഡ്ജറ്റില്‍ അനുവദിച്ചതിനെത്തുടര്‍ന്ന് കേരള സ്പോര്‍ട്സ് ഡയറക്ടറേറ്റ് സ്ഥലപരിശോധന നടത്തി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചു.

സെവന്‍സ് ഫുട്ബോളിനായുള്ള സ്റ്റേഡിയവും, അത്ലറ്റിക് മത്സരങ്ങള്‍ക്കായുള്ള സിന്തറ്റിക് ട്രാക്കുമാണ് നിര്‍മ്മിക്കുന്നത്. ഫുട്ബോള്‍ രംഗത്ത് നിരവധി താരങ്ങളെ സംഭാവന ചെയ്ത മൂക്കുതല പ്രദേശത്തിന്‍റെ കായിക വളര്‍ച്ചയ്ക്ക് ഇത് നാഴികക്കല്ലാവും. കൂടാതെ പൊന്നാനി മണ്ഡലത്തിലെ ആദ്യ സിന്തറ്റിക് ട്രാക്കാണ് അത്ലറ്റിക് മത്സരങ്ങള്‍ക്കായി ഒരുക്കുന്നത്. പദ്ധതി ഉടനെ ടെണ്ടര്‍ ചെയ്ത് എത്രയും വേഗത്തില്‍ പ്രവര്‍ത്തി തുടങ്ങുന്നതിന് ബഹു. സ്പീക്കര്‍ കായിക യുവജനക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

#360malayalam #360malayalamlive #latestnews

കേരള ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മൂക്കുതല PCN GHSS ലെ ഫുട്ബോള്‍ സ്റ്റേഡിയത്തിന് മൂന്നുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ബഡ്ജറ്റില്‍ അനുവ...    Read More on: http://360malayalam.com/single-post.php?nid=1523
കേരള ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മൂക്കുതല PCN GHSS ലെ ഫുട്ബോള്‍ സ്റ്റേഡിയത്തിന് മൂന്നുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ബഡ്ജറ്റില്‍ അനുവ...    Read More on: http://360malayalam.com/single-post.php?nid=1523
മൂക്കുതല PCNGHSS ലെ ഫുട്ബോള്‍ സ്റ്റേഡിയത്തിന് മൂന്നുകോടി രൂപയുടെ ഭരണാനുമതി കേരള ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മൂക്കുതല PCN GHSS ലെ ഫുട്ബോള്‍ സ്റ്റേഡിയത്തിന് മൂന്നുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ബഡ്ജറ്റില്‍ അനുവദിച്ചതിനെത്തുടര്‍ന്ന് കേരള സ്പോര്‍ട്സ് ഡയറക്ടറേറ്റ് സ്ഥലപരിശോധന നടത്തി വിശദമായ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്