സ്വർണക്കടത്ത്: ഫൈസൽ ഫരീദും റബിന്‍സും ദുബായിൽ അറസ്റ്റിലായെന്ന്‌ എന്‍ഐഎ

കൊച്ചി: നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദും (36), റബിന്‍സും ദുബായിൽ അറസ്റ്റിലായെന്ന് എൻഐഎ. യുഎഇ ഭരണകൂടമാണ് അറസ്റ്റു ചെയ്തത്. ആറു പ്രതികൾക്കെതിരെ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടിസ് അയച്ചു. വ്യാജ രേഖകളുടെ നിർമാണം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എൻഐഎ ചുമത്തിയിരിക്കുന്നത്.

ഫൈസൽ ഫരീദിനെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ അതു നിഷേധിച്ചുകൊണ്ട് ഇയാൾ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. എന്നാൽ ഇയാൾ തന്നെയാണു പ്രതിയെന്ന് എൻഐഎ സ്ഥിരീകരിച്ചപ്പോൾ ഒളിവിൽ പോവുകയായിരുന്നു. ദുബായ് റാഷിദിയയിലായിരുന്നു ഫൈസൽ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വർക് ഷോപ് എന്നിവയുടെ ഉടമയാണ് ഫൈസൽ. ഇയാളുടെ തൃശൂരിലെ വീട്ടിൽ  റെയ്ഡ് നടന്നിരുന്നു.

നയതന്ത്ര പാഴ്സലിൽ കള്ളക്കടത്തു സ്വർണം അയയ്ക്കാൻ ഫൈസൽ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. നേരത്തേതന്നെ, കസ്റ്റംസ് നിരീക്ഷണത്തിലുള്ളയാളാണു റബിൻസ്. ദുബായിൽ ഇയാൾക്കു ഹവാല ഇടപാടുകളുള്ളതായും നയതന്ത്ര പാഴ്സലിലൂടെ കേരളത്തിലേക്കു കടത്തിയ സ്വർണം വിറ്റഴിക്കുന്നതിൽ പങ്കുള്ളതായും വിവരം ലഭിച്ചിരുന്നു. ഫൈസൽ ഫരീദിനെ മുന്നിൽ നിർത്തി, ദുബായിലെ മുഴുവൻ നീക്കങ്ങളും നടത്തിയതു റബിൻസാണോയെന്നും കസ്റ്റംസ് സംശയിക്കുന്നു.

ഫരീദ് വളർന്ന‌ത് ദുബായിൽ; നാടുമായി അടുപ്പമില്ല

ദുബായിൽ വളർന്നുവന്ന യുവ ബിസിനസുകാരനാണ് സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദ്. തൃശൂർ കയ്പമംഗലം മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദിന്റെ (36) പിതാവ് വർഷങ്ങളായി ദുബായിലായിരുന്നു. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ)യിലായിരുന്നു ജോലി. ഫൈസൽ വളർന്നതും ഇവിടെത്തന്നെ. അറബിക് നന്നായി അറിയാം. സ്വദേശികളുമായി ഏറെ അടുപ്പം. ഹൈസ്കൂൾ വിദ്യാഭ്യാസം നാട്ടിലായിരുന്നു. വീണ്ടും കുടുംബം ദുബായിലേക്ക്.

പിന്നീട് ഫൈസലിനു നാടുമായി കാര്യമായ ബന്ധമില്ല. മകൻ ബിസിനസിൽ പച്ചപിടിച്ചതോടെ മാതാപിതാക്കൾ നാട്ടിലേക്കു മടങ്ങിയെങ്കിലും ഫൈസലിന്റെ നാട്ടിലേക്കുള്ള വരവ് അപൂർവമായിരുന്നു. എന്തെങ്കിലും ചടങ്ങുകൾക്ക് എത്തിയാൽപോലും ഉടൻ മടങ്ങും. സൗഹൃദങ്ങളുമില്ല. കാർ പ്രേമിയായിരുന്നുവെങ്കിലും നാട്ടിൽ വിലകൂടിയ കാറുകൾ വാങ്ങിയിടുകയോ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ നാട്ടിൽ നിന്നു ഗൾഫിലെത്തുന്ന ബന്ധുക്കൾക്കു വമ്പൻ കാറുകളിൽ യാത്ര ഒരുക്കിക്കൊടുത്തിരുന്നു.

പ്രോസോൺ ഓയിൽ ഫീൽഡ് ആൻഡ് നാച്വറൽ ഗ്യാസ് എന്ന സ്ഥാപനത്തിൽ ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നു ഫൈസലിന്. വീസയും ഈ സ്ഥാപനത്തിന്റെ പേരിലാണ്. സൗദിയിലും പാർട്ണർഷിപ്പിൽ കമ്പനിയുണ്ടായിരുന്നു. എന്നാൽ എണ്ണവില ഇടിഞ്ഞതോടെ എല്ലാം പ്രതിസന്ധിയിലായി

മൊബൈൽ ഫോൺ മൊത്ത വിതരണ കമ്പനിയിൽ 7 വർഷം മുൻപു വരെ സെയിൽസ്മാൻ ആയിരുന്നു. കുറെക്കാലം ചില കമ്പനികളുടെ പിആർഒ ആയും ജോലി ചെയ്തു. അതിനിടെ, കഴിഞ്ഞ വർഷം ഖിസൈസിൽ കാർ വർക്‌ഷോപ് തുടങ്ങി. സമ്പന്നർ താമസിക്കുന്ന റാഷിദിയയിൽ വില്ലയിലായിരുന്നു താമസവും.

സ്വർണക്കടത്ത് കേസ് പ്രതി സരിത്തുമായി ചേർന്ന് ദുബായ് കരാമയിൽ ഫൈസൽ ബിസിനസ് ചെയ്തിരുന്നു. കൊമേഴ്സ്യൽ ബാങ്ക് ഇന്റർനാഷനലിൽ റിക്കവറി സെക്‌ഷനിൽ ജോലി ചെയ്തിരുന്ന സരിത്തുമായി സൗഹൃദത്തിലായെന്നും അങ്ങനെ ഒരുമിച്ചു സംരംഭം തുടങ്ങിയെന്നുമാണു സൂചന. 4 മലയാള സിനിമകളിൽ ഫൈസൽ പണം മുടക്കിയതായി വിവരം പുറത്തുവന്നിരുന്നു. തെലുങ്ക് ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്തു. എന്നാൽ, ഒന്നിലും പേരു വച്ചിട്ടില്ല.

#360malayalam #360malayalamlive #latestnews

നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദും (36), റബി...    Read More on: http://360malayalam.com/single-post.php?nid=1522
നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദും (36), റബി...    Read More on: http://360malayalam.com/single-post.php?nid=1522
സ്വർണക്കടത്ത്: ഫൈസൽ ഫരീദും റബിന്‍സും ദുബായിൽ അറസ്റ്റിലായെന്ന്‌ എന്‍ഐഎ നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദും (36), റബിന്‍സും ദുബായിൽ അറസ്റ്റിലായെന്ന് എൻഐഎ. യുഎഇ ഭരണകൂടമാണ് അറസ്റ്റു ചെയ്തത്. ആറു പ്രതികൾക്കെതിരെ ഇന്റർപോൾ വഴി ബ്ലൂ കോർണർ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്